എസ്.എൻ.സി.എസ് ഖമീസ് ഏരിയ യൂനിറ്റിന്റെ പ്രവർത്തന ഉദ്ഘാടന ചടങ്ങിൽനിന്ന്
എസ്.എൻ.സി.എസ് ഖമീസ് ഏരിയ യൂനിറ്റ് പ്രവർത്തനോദ്ഘാടനം
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ഖമീസ് ഏരിയ യൂനിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം നടത്തി. ഏരിയ യൂനിറ്റ് കൺവീനർ ഗോകുൽ കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പ്രിൻസ് നടരാജൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥിയെയും രക്ഷാധികാരി ഷാലിൻ ബി.എസിനെയും ചടങ്ങിൽ ആദരിച്ചു. എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് വനിതകൾ ആലപിച്ച ദൈവദശകത്തോടെയും വൈഗ പ്രശാന്തിന്റെ പൂജാ നൃത്തത്തോടെയുമാണ് ആരംഭിച്ചത്.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി കെ.പി. പ്രകാശ്, ബി.ഒ.ഡി കോഓഡിനേറ്റർ സംഗീത ഗോകുൽ എന്നിവർ സംസാരിച്ചു. ആക്ടിങ് സെക്രട്ടറി സന്തോഷ് സ്വാഗതവും യൂനിറ്റ് കോഓഡിനേറ്റർ സുരേഷ് ബാബു നന്ദിയും പറഞ്ഞു. രമ്യ അരുൺ മുഖ്യ അവതാരകയായി. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം ഫീനിക്സ് ഡിവൈസ് ടീം അവതരിപ്പിച്ച നൃത്തം, ദേവപ്രിയ സുനിലിന്റെ വയലിൻ കച്ചേരി, അറബിക് ഡാൻസ് എന്നിവ അരങ്ങേറി. തുടർന്ന് കലാകാരന്മാർക്കുള്ള ഉപഹാര സമർപ്പണവും ശ്രീ ഗുരുവായൂരപ്പൻ ഭജന സംഘത്തിന്റെ ഭജനയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.