ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ റിഫ പാലസിൽ സ്വീകരിച്ചപ്പോൾ
ബഹ്റൈൻ കിരീടാവകാശി ഇന്ത്യൻ അംബാസഡറെ സ്വീകരിച്ചു
മനാമ: ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബിനെ റിഫ പാലസിൽ സ്വീകരിച്ചു. അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ദീർഘകാലവും തന്ത്രപ്രധാനവുമായ പങ്കാളിത്തം കിരീടാവകാശി എടുത്തുപറഞ്ഞു. വിവിധ മേഖലകളിലെ സഹകരണവും ഇടപെടലുകളും ഈ ബന്ധത്തെ ശക്തിപ്പെടുത്തുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ-ഇന്ത്യ സഹകരണം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും കിരീടാവകാശി ഊന്നിപ്പറഞ്ഞു. യോഗത്തിൽ പരസ്പര താൽപര്യമുള്ള വിഷയങ്ങളും പ്രാദേശിക-അന്തർദേശീയ വികാസങ്ങളും ചർച്ച ചെയ്തു. അംബാസഡർ വിനോദ് കുര്യൻ ജേക്കബ്, ബഹ്റൈൻ-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നതിൽ കിരീടാവകാശി കാണിക്കുന്ന പ്രതിബദ്ധതക്ക് നന്ദി രേഖപ്പെടുത്തുകയും ബഹ്റൈന്റെ തുടർന്നുള്ള പുരോഗതിക്കും സമൃദ്ധിക്കും ആശംസകൾ നേരുകയും ചെയ്തു. ധനകാര്യ, ദേശീയ സമ്പദ് വ്യവസ്ഥാ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.