ഇന്ത്യൻ ക്ലബ് ബഹ്റൈൻ സെപ്റ്റംബർ എഡിഷൻ ബാഡ്മിന്റൺ ടൂർണമെന്റിലെ

വിജയികൾ സംഘാടകരോടൊപ്പം

ഇന്ത്യൻ ക്ലബ് ബാഡ്മിന്റൺ സെപ്റ്റംബറിലെ ടൂർണമെന്റ് സമാപിച്ചു

മനാമ: ഇന്ത്യൻ ക്ലബ് ബഹ്റൈന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായുള്ള സെപ്റ്റംബർ എഡിഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. സെപ്റ്റംബർ 1 മുതൽ 3 വരെ നടന്ന ഈ മൂന്ന് ദിവസത്തെ മത്സരങ്ങളിൽ ക്ലബ് അംഗങ്ങളും ബാഡ്മിന്റൺ പ്രേമികളും ഡബിൾസ് ഇനത്തിൽ ഏറ്റുമുട്ടി.

മത്സരങ്ങൾ ആവേശകരമായിരുന്നു. ക്ലബ് അംഗങ്ങൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ എന്നിവർ ധാരാളമായി എത്തി ടൂർണമെന്റിന്റെ ആവേശം ഇരട്ടിപ്പിച്ചു. ഗ്രാൻഡ് ഫിനാലെയോടെ സമാപിച്ച ടൂർണമെന്റിന്റെ സമ്മാനദാന ചടങ്ങിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബാഡ്മിന്റൺ കമ്മിറ്റി, ടൂർണമെന്റ് ഒഫീഷ്യലുകൾ, സംഘാടക സംഘം തുടങ്ങിയവർ സംബന്ധിച്ചു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Tags:    
News Summary - Indian Club September Badminton Tournament Concludes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.