മനാമ: കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ആശങ്കയിലായ പ്രവാസികള്‍ക്ക് ആശ്വാസ മേകി ബഹ്റൈന്‍ കെ.എം.സി.സി ഹെല്പ് ഡെസ്ക്. കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്പ് ഡെസ്കിലേക്ക് ദിനവും നിരവധി ഫോണ്വിളികളാണെത്തുന്നത്. കോവിഡ് ബാധിതര്‍, ആശ്രിതര്‍ തുടങ്ങിയവര്‍ക്ക് മാനസിക പിന്തുണ നല്‍കുക, അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുക, വിസിറ്റിങ് വിസയിലെത്തി ബഹ്റൈനില്‍ കുടുങ്ങിയവര്‍ക്കും ജോലി നഷ്ടപ്പെട്ടവര്‍ക്കും, കച്ചവടം ഇല്ലാതെ പ്രയാസത്തിലായവർക്കും ഭക്ഷണകിറ്റ് നല്‍കുക, റമദാൻ ഫുഡ് കിറ്റുകൾ വിതരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കിലൂടെ നടക്കുന്നത്.
ജില്ല, ഏരിയ, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റിയിലെ നേതാക്കളും പ്രവർത്തകരും അടങ്ങുന്ന വളൻറിയർ വിങ്ങാണ് കിറ്റ് വിതരണം ചെയ്യുന്നത്. ജിദാലയില് 15 കുടുംബങ്ങളും 20 തൊഴിലാളികളും പ്രയാസമനുഭവിക്കുന്നതറിഞ്ഞപ്പോള് തന്നെ ജിദാലി കെ.എം.സി.സിയുമായി ബന്ധപ്പെട്ട് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍ ഹെല്പ് ഡെസ്ക്കിന് സാധിച്ചു. മറ്റു രോഗം ബാധിച്ച് ദുരിതത്തിലായവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ സംവിധാനങ്ങള്‍ ഒരുക്കാനും മരുന്നുകൾ എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും കെ.എം.സി.സി മെഡി ചെയിൻ വഴി നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.