Posted On
date_range Updated On
date_range റോഡിന് നാമകരണം നടത്താൻ ഹമദ് രാജാവിന്റെ ഉത്തരവ്
മനാമ: മുഹറഖ് ക്ലബിന് സമീപമുള്ള റോഡിന്റെ പേര് ശൈഖ് ഹമദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ബിൻ ഈസ ആൽ ഖലീഫയുടെ പേര് നൽകാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു.
കഴിഞ്ഞ ദിവസം മരണപ്പെട്ട അദ്ദേഹം നൽകിയ സേവനങ്ങളെ മാനിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ഹമദ് രാജാവ് ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ മജ്ലിസിലെത്തി പരേതനു വേണ്ടി അനുശോചന സന്ദേശം കൈമാറി.
അദ്ദേഹം ചെയ്ത സേവനങ്ങളെ അനുസ്മരിക്കുകയും പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും മുഹറഖിലെ ഒരു റോഡിന് അദ്ദേഹത്തിന്റെ പേര് നൽകാൻ നിർദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.