Posted On
date_range Updated On
date_range അറബ് ലീഗ് സെക്രട്ടറി ജനറലിനെ ഹമദ് രാജാവ് സ്വീകരിച്ചു
മനാമ: ബഹ്റൈനിലെത്തിയ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബൂ ഗൈഥിനെ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ സ്വീകരിച്ചു. അറബ് രാജ്യങ്ങൾക്കിടയിൽ ഐക്യവും യോജിപ്പും ശക്തമാക്കുന്നതിനും അറബ്, ഇസ്ലാമിക വിഷയങ്ങളിൽ നീതിപൂർവമായ നിലപാട് എടുക്കുന്നതിനും ജി.സി.സി സെക്രേട്ടറിയറ്റ് വഹിക്കുന്ന പങ്കിനെ ഹമദ് രാജാവ് പ്രത്യേകം ശ്ലാഘിച്ചു.
സഖീർ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ മേഖലയിലെ സംഭവ വികാസങ്ങളും അവ പരിഹരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. ശാന്തിയും സമാധാനവുമുള്ള മേഖല സാധ്യമാക്കുന്നതിന് ശക്തമായ നീക്കങ്ങളുണ്ടാവേണ്ടതുണ്ടെന്നും ഇരുവരും അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.