ഹമദ്​ രാജാവ്​ സൈപ്രസ്​ പ്രസിഡൻറ്​ നികോസ്​ അനാസ്​താസിയാദെസിനെ സ്വീകരിക്കുന്നു

ഹമദ്​ രാജാവ്​ സൈപ്രസ്​ പ്രസിഡൻറുമായി കൂടിക്കാഴ്​ച നടത്തി

മനാമ: ബഹ്​റൈൻ സന്ദർശനത്തിനെത്തിയ സൈപ്രസ്​ പ്രസിഡൻറ്​ നികോസ്​ അനാസ്​താസിയാദെസുമായി രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ചർച്ച നടത്തി. ബഹ്​റൈനിലേക്ക്​ നികോസിനെ സ്വാഗതം ചെയ്​ത രാജാവ്​ പരസ്​പര സന്ദർശനം ഇരുരാജ്യത്തിനുമിടയിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ഈടുറ്റതാക്കുമെന്ന്​ പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി.​ സാമ്പത്തിക, നിക്ഷേപ, വ്യാപാര, സാംസ്​കാരിക, ടൂറിസം മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകളാണ്​ മുഖ്യമായും നടന്നത്​. ബഹ്​റൈൻ സന്ദർശിക്കാനും ഹമദ്​ രാജാവുമായി കൂടിക്കാഴ്ച നടത്താനും സാധിച്ചത്​ ആഹ്ലാദകരമാണെന്ന്​ നികോസ്​ പറഞ്ഞു.

നയതന്ത്ര മേഖലയിലുള്ളവർക്കും പ്രത്യേക സേവനമേഖലയിലുള്ളവർക്കും പരസ്​പരം വിസയില്ലാതെ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനുമുള്ള കരാറിൽ ഇരുരാഷ്​ട്ര നേതാക്കളുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ബഹ്​റൈനെ പ്രതിനിധാനം ചെയ്​ത്​​ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ്​ ബിൻ റാഷിദ്​ അൽ സയാനിയും സൈപ്രസിനെ പ്രതിനിധാനം ചെയ്​ത്​​ വിദേശകാര്യ മന്ത്രി നികോസ്​ ക്രിസ്​റ്റോ​ഡൗലിഡെസുമാണ്​ കരാറിൽ ഒപ്പുവെച്ചത്​. സാമ്പത്തിക, നിക്ഷേപ, സാ​​ങ്കേതിക ​മേഖലകളിൽ ഇരുരാജ്യവും തമ്മിൽ സഹകരിക്കുന്നതിനുള്ള കരാറിലും ഒപ്പുവെച്ചു. ഗുദൈബിയ പാലസിൽ നടന്ന കൂടിക്കാഴ്ചക്കു​ ശേഷം സൈപ്രസ്​ പ്രസിഡൻറിൻെറ ബഹുമാനാർഥം ഹമദ്​ രാജാവ്​ പ്രത്യേക വിരുന്നും ഒരുക്കിയിരുന്നു.

Tags:    
News Summary - King Hamad meets with the President of Cyprus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.