Posted On
date_range Updated On
date_range ഹമദ് രാജാവിനെ ബി.സി.സി.െഎ അംഗങ്ങൾ സന്ദർശിച്ചു
മനാമ: രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫയെ സഫ്രിയ പാലസിൽ ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ഇൻഡസ്ട്രി(ബി.സി.സി.െഎ) ചെയർമാൻ സമീർ അബ്ദുല്ല നാസും ബോർഡ് അംഗങ്ങളും സന്ദർശിച്ചു. രാജ്യത്തെ വ്യാപാര വാണിജ്യ മേഖലകളെ കുറിച്ചും സാമ്പത്തിക രംഗത്തെ കുറിച്ചും ഹമദ് രാജാവ് കൂടിക്കാഴ്ചയിൽ വിലയിരുത്തലുകൾ നടത്തി.
വ്യവസായ മേഖലയിലും വ്യവസായ മേഖലയിലും ബി.സി.സി.ഐ പങ്കു വഹിച്ചുകൊണ്ട് ബഹ്റൈൻ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സമ്പത് വ്യവസ്ഥയിലേക്ക് സ്വകാര്യമേഖലയുടെ സംഭാവനകളെ എടുത്തുപറഞ്ഞ രാജാവ് നിക്ഷേപങ്ങളും പദ്ധതികളും രാജ്യത്തിെൻറ പുരോഗതിയുടെ ഭാഗമാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.