കേരളീയ സമാജം ബാലകലോത്സവത്തിന്​  തുടക്കമായി

മനാമ: ഗൾഫ്​ മലയാളികളുടെ ഏറ്റവും വലിയ പങ്കാളിത്തമുള്ള കുട്ടികളുടെ കലാമത്സരമായ ബഹ്​റൈൻ കേരളീയ സമാജം ബാലകലോത്സവത്തിന്​ തുടക്കമായി. 
ഇൗ വർഷത്തെ ഏറ്റവും നല്ല നടിക്കുള്ള അവാർഡ്​ നേടിയ രജിഷ വിജയൻ വീണ മീട്ടിയാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. 
അഞ്ച്​ ഗ്രൂപ്പുകളായി കുട്ടികളെ തരംതിരിച്ച്​ 130ഒാളം ഇനങ്ങളിലാണ്​ മത്സരം നടക്കുക.
ഗ്രൂപ്പ്​ അഞ്ചിൽ നടന്ന ഉപകരണ സംഗീതത്തിൽ ആദിത്യ ബാലചന്ദ്രൻ, അഷ്​ന വർഗീസ്​, ശിവകൃഷ്​ണൻ വി. നായർ എന്നിവർ ഒന്ന്​, രണ്ട്​, മൂന്ന്​ സ്​ഥാനങ്ങൾ നേടി. ഗ്രൂപ്പ്​ നാലിൽ ജയഗോപാൽ പി.വേണുഗോപാൽ, അർജുൻ ബിനു, ​െജറിൻ മാത്യു എന്നിവർ ജേതാക്കളായി. പ്രഛന്നവേഷ മത്സരം, ഇംഗ്ലീഷ്​ കവിത, ഉപന്യാസം, ചിത്രരചന എന്നിവയും ​െഎ.ടി, ജനറൽനോളജ്​ മത്സരങ്ങളും നടന്നു. 
50 പേരങ്ങുന്ന കമ്മിറ്റിയാണ്​ മത്സരങ്ങൾ നിയന്ത്രിക്കുന്നത്​. സമാജം, കെ.സി.എ ഹാൾ എന്നിവിടങ്ങളിലാണ്​ വേദികൾ. 
നൃത്തഇനങ്ങൾക്ക്​ വിധികർത്താക്കളായി ഇൗ വർഷവും പ്രശസ്​തർ എത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. 
എല്ലാ ദിവസവും രാത്രി ഏഴര മുതൽ പത്തര വരെയാണ്​ മത്സരങ്ങൾ. മേയ്​ 16ന്​ മത്സരങ്ങൾക്ക്​ സമാപനമാകും.

Tags:    
News Summary - keralam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.