മനാമ: ബഹ്റൈന്‍ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി.രവീന്ദ്രനാഥുമായി ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിക്കുന്നു. ഈ മാസം 24ന് വൈകീട്ട് ഏഴുമുതല്‍ എട്ടുവരെ ഡയമണ്ട് ജൂബിലി ഹാളിലാണ് പരിപാടി.
ഉന്നത വിദ്യാഭ്യാസം, പൊതുവിദ്യാഭ്യാസം എന്നീ മേഖലകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഉത്തരങ്ങള്‍ നല്‍കും. ചോദ്യങ്ങള്‍ മുന്‍കൂട്ടി bkspvedi@gmail.com എന്ന ഇ-മെയിലില്‍ അയക്കുകയോ സമാജം ഓഫിസില്‍ നേരിട്ട് ഏല്‍പ്പിക്കുകയോ ചെയ്യണം. നേരത്തെ ചോദ്യങ്ങള്‍ അയച്ചവര്‍ വീണ്ടും സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് സമാജം പ്രസംഗ വേദി കണ്‍വീനര്‍ അഡ്വ . ജോയ് വെട്ടിയാടനുമായി (39175836 )ബന്ധപ്പെടാം. പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുത്ത ചോദ്യങ്ങളാണ് അനുവദിക്കുക.
ധനമന്ത്രി തോമസ് ഐസക്, കൃഷി വകുപ്പ് മന്ത്രി സുനില്‍കുമാര്‍, ഭക്ഷ്യ-സിവില്‍ സപൈ്ളസ് മന്ത്രി പി.തിലോത്തമന്‍ എന്നിവരുമായി സമാജം നേരത്തെ ഓണ്‍ലൈന്‍ മുഖാമുഖം സംഘടിപ്പിച്ചതില്‍ നിരവധി പേര്‍ പങ്കെടുത്തിരുന്നു.
കേരള മന്ത്രിസഭയിലെ ഓരോ മന്ത്രിമാരെയും പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുകയും ആ വകുപ്പുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദേശങ്ങളും നേരിട്ട് മന്ത്രിയെ അറിയിക്കുകയും ചെയ്യുകയെന്നതാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.