രാജിവെച്ചത്​ അംഗത്വം നൽകുന്നതിലെ ക്രമക്കേട്​ കാരണമെന്ന്​ കേരള സമാജം മുൻഭാരവാഹികൾ

മനാമ: ബഹ്‌റൈൻ കേരളീയ  സമാജം ഭരണ നേതൃത്വത്തി​​​െൻറ  അംഗത്വവിതരണത്തിൽ ക്രമക്കേട്​ നടന്നതായും അതി​​​െൻറ പേരിലാണ്​ തങ്ങൾ രാജിവെച്ചതെന്നും  സമാജം മെമ്പർഷിപ്പ് സെക്രട്ടറി ജഗദീഷ് ശിവൻ, എൻറർടൈമ​​െൻറ്​  സെക്രട്ടറി  ശിവകുമാർ കൊല്ലറോത്തും വാർത്താസ​േമ്മളനത്തിൽ പറഞ്ഞു. ഒരു വ്യക്തിക്ക്  സമാജത്തിൽ അംഗത്വം ലഭിക്കണമെങ്കിൽ അപേക്ഷവാങ്ങി  പൂരിപ്പിച്ച്​ രണ്ട് സമാജം അംഗങ്ങൾ അതിനെ പിന്താങ്ങേണ്ടതുണ്ട്​. തുടർന്ന്​ മെമ്പർഷിപ്പ് സെക്രട്ടറിയുടെ ശുപാർശയോടെ അത്​ സെക്രട്ടറിക്കും പ്രസിഡൻറിനും കൈമാറുകയാണ്​ പതിവ്​. തുടർന്ന്​ വ്യക്തിയെ അഭിമുഖത്തിന്​ വിളിച്ചതിനുശേഷമാണ്​ അംഗത്വഫീസ്​ അടക്കാൻ കഴിയുക.

എന്നാൽ കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ 90 അംഗത്വം നൽകിയപ്പോൾ അ​േഞ്ചാ ആറോ അംഗങ്ങളുടെ കാര്യത്തിൽ മാത്രമാണ്​ തനിക്ക്​ അറിവുള്ളതെന്നും മെമ്പർഷിപ്പ്സെക്രട്ടറിയായിരുന്ന ജഗദീഷ് ശിവൻ വെളിപ്പെടുത്തി. മാനദണ്ഡങ്ങളും കീഴ്​വഴക്കങ്ങളും ലംഘിച്ച്​ ​ തോന്നു
ന്നവർക്ക്​ അംഗത്വം നൽകുന്നതിനോട്​ യോജിപ്പില്ലാതെയാണ്​ തങ്ങൾ രാജിവെച്ചത്​. 

വളരെ ചുരുങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളാണ് ഇക്കാലയളവിൽ നടന്നിട്ടുള്ളതെന്നും അവിടെ തങ്ങൾക്ക്​ പല വിഷയങ്ങൾ  ഉന്നയിക്കാൻ ശ്രമച്ചിട്ടുണ്ടെങ്കിലും അതിനുള്ള അവസരം ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.  ഭരണമിതിയോഗം പേരിന് വല്ലപ്പോഴും മാത്രമാണ് ചേരുന്നത്. അവിടെ ചിലർ തങ്ങളുടെ മുൻ തീരുമാനം പ്രഖ്യാപിച്ച്​ ചർച്ചക്ക് പോലും അവസരം നൽകാതെ യോഗം അവസാനിപ്പിക്കുന്ന സമീപനമാണ് ഉള്ളത്. രാജി വെച്ചവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിൽ വ്യാജ പ്രചരണം നടക്കുന്നതായും ജഗദീഷ് ശിവനും ശിവകുമാർ കൊല്ലറോത്തും പറഞ്ഞു. 

Tags:    
News Summary - kerala samajam-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.