മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് 60ാം കേരളപ്പിറവി ആഘോഷത്തിന്‍െറ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപവത്കരിച്ചു.
നവംബര്‍ മൂന്ന്, നാല് തിയതികളിലായി നടക്കുന്ന പരിപാടിയുടെ ജനറല്‍ കണ്‍വീനറായി വി.വി. മോഹനനെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ജോ. കണ്‍വീനര്‍-ജോണ്‍സന്‍ ദേവസ്സി, പ്രോഗ്രാം കണ്‍വീനര്‍-സോവിച്ചന്‍ ചെന്നാട്ടുശ്ശേരി, ചിത്രരചന വിഭാഗം കണ്‍വീനര്‍- കെ.എം തോമസ്.
നവംബര്‍ മൂന്നിന് ‘വര്‍ണം- 2016’ എന്ന പേരില്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. മാഹൂസ് ഗ്ളോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന മത്സരം വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി പ്രത്യേക വിഭാഗങ്ങളായാണ് സംഘടിപ്പിക്കുക. താല്‍പര്യമുള്ളവര്‍ ഷൈലാദേവി-38840658, സതി വിശ്വനാഥ് -33394050 എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.
നാലിന് വൈകീട്ട് അദ്ലിയ ബാങ് സാങ്തായ് ഹാളില്‍ നടക്കുന്ന കേരളപ്പിറവി ആഘോഷ പരിപാടിയില്‍ കുട്ടികള്‍ക്കും ദമ്പതികള്‍ക്കുമായി പരമ്പരാഗത വേഷ മത്സരം സംഘടിപ്പിക്കും. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂലിയറ്റ് -39381216, ജയശ്രീ സോമനാഥ് -39543077 എന്നിവരുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് വനിത വിഭാഗത്തിന്‍െറ സ്ഥാനാരോഹണ ചടങ്ങും നടക്കും. വിവരങ്ങള്‍ക്ക് എഫ്.എം.ഫൈസല്‍-36799019, മൃദുല ബാലചന്ദ്രന്‍-39372322 എന്നിവരുമായി ബന്ധപ്പെടാം. ഇതുസംബന്ധിച്ച് ചേര്‍ന്ന് ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി ജോഷ്വ സ്വാഗതം പറഞ്ഞു.
പ്രസിഡന്‍റ് സേവിമാത്തുണ്ണി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി.ഉണ്ണികൃഷ്ണന്‍ ആഘോഷ പരിപാടികളെ കുറിച്ച് വിശദീകരിച്ചു.
ട്രഷറര്‍ ഉണ്ണികൃഷ്ണന്‍, എ.എസ്.ജോസ്, സതീഷ് മുതലയില്‍, എഫ്.എം.ഫൈസല്‍, ജ്യോതിഷ് പണിക്കര്‍, ജഗത് കൃഷ്ണകുമാര്‍, ഷൈനി നിത്യന്‍, മൃദുല ബാലചന്ദ്രന്‍, ജയശ്രീ സോമനാഥ്, ഷൈലജ, ഷീബ രാജേഷ്, ജയ ഉണ്ണികൃഷ്ണന്‍, ബിജുമലയില്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.