കെ.സി. വേണുഗോപാൽ

കെ.സി. വേണുഗോപാൽ ചതിക്കുന്നത് പാർട്ടിയെയും ജനവിധിയെയുമാണ്

ബഹ്‌റൈൻ: ​യു.ഡി.എഫ് നേടിയ ഐതിഹാസിക വിജയം ആഘോഷിക്കേണ്ട സമയത്ത്, കോൺഗ്രസ് പ്രവർത്തകരെ നാണം കെടുത്തുന്ന നീക്കങ്ങളാണ് കെ.സി. വേണുഗോപാലിൽ നിന്ന് ഉണ്ടാകുന്നത്. ദേശീയ സംഘടനാ സെക്രട്ടറി എന്ന ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന്, ജനങ്ങൾ വോട്ട് ചെയ്ത് ജയിപ്പിച്ച എം.പി സ്ഥാനം മറന്ന് മുഖ്യമന്ത്രിയാവാൻ കസേര വലിച്ചിടുന്നത് ജനവിധിയെ പുച്ഛിക്കുന്നതിന് തുല്യമാണ്. എന്റെയും കൂടെ നാടായ കണ്ണൂരുകാരൻ എന്ന നിലയിൽ അദ്ദേഹത്തോട് ഒരുകാലത്ത് ബഹുമാനമുണ്ടായിരുന്നു.

എന്നാൽ ഇന്ന് ആ സ്ഥാനത്ത് വെറുപ്പ് മാത്രമാണ് ബാക്കിയുള്ളത്. ​മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനെ തകർത്ത് ബിജെപിക്ക് വഴിമരുന്നിട്ട അതേ 'മുഖ്യ കാര്യദർശി' തന്നെയാണ് ഇപ്പോൾ കേരളത്തിലെ വിജയത്തിന്റെ ശോഭ കെടുത്തുന്നത്. താനില്ല എന്ന് ഒരൊറ്റ വാക്ക് കൊണ്ട് തീർക്കാമായിരുന്ന പ്രശ്നത്തെ ഇത്രയും വഷളാക്കിയത് വേണുഗോപാലിന്റെ അധികാരമോഹം തന്നെയാണ്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടും കൂടെ നിൽക്കുന്ന പ്രവർത്തകരോടും ഇദ്ദേഹം കാണിക്കുന്നത് വലിയ ക്രൂരതയാണ്.

​പാർട്ടിയെ നയിക്കാൻ ഇവിടെ ആവോളം എം.എൽ.എമാരുണ്ട്. വി.ഡി. സതീശനെപ്പോലെ സഭയിൽ പോരാടുന്നവർക്കാണ് ആ സ്ഥാനം ഏറ്റവും അർഹതപ്പെട്ടത്. ഇനി രമേശ് ചെന്നിത്തലയാണെങ്കിൽ പോലും അദ്ദേഹം ഒരു എം.എൽ.എ ആണെന്ന അന്തസ്സെങ്കിലും ആ തീരുമാനത്തിനുണ്ടാകും. എം.പിമാരെ കെട്ടിയിറക്കി ജനഹിതം അട്ടിമറിക്കാൻ നോക്കുന്ന കെ.സി. വേണുഗോപാലിന്റെ നീക്കം അപലപനീയമാണ്.

​കെ.സി. വേണുഗോപാൽ, ഈ ചതിക്ക് കാലം സാക്ഷിയാണ്!

​ജയ് കോൺഗ്രസ്.

Tags:    
News Summary - K.C. Venugopal is cheating the party and the people's will.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.