കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ നടത്തിയ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷവും മെഡിക്കൽ ക്യാമ്പും ശ്രദ്ധേയമായി. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കായംകുളം പ്രവാസി കൂട്ടായ്മ നടത്തുന്ന മൂന്നാമത്തെ സൗജന്യ മെഡിക്കൽ ക്യാമ്പാണിത്.മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽ 350 ഓളം പേർ പങ്കെടുക്കുകയും മെഡിക്കൽ ചെക്കപ്പിന് വിധേയരാകുകയും ഡോക്ടർ കൺസൾട്ടേഷനിൽ പങ്കെടുക്കുകയും ചെയ്തു. ആഗസ്റ്റ് 15ന് രാവിലെ എട്ട് മുതൽ നടന്ന ക്യാമ്പിൽ കായംകുളം പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അനിൽ ഐസക് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ സ്വാഗതം പറഞ്ഞു. ആംസ്റ്റർ കൺസൾട്ടൻസി ഗ്രൂപ് എം.ഡി പാർവതിമായ കേക്ക് മുറിച്ച് സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര സ്വാതന്ത്ര്യദിന സന്ദേശം കൈമാറി.
അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് ആസിഫ് മുഹമ്മദിന് കെ.പി.കെ.ബി മെമെന്റോ കൈമാറി. മാധ്യമ പ്രവർത്തകൻ ഇ.വി. രാജീവൻ, ആംസ്റ്റർ കൺസൾട്ടൻസി ഗ്രൂപ് ജനറൽ മാനേജർ അജു ജോർജ്, അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ ബ്രാഞ്ച് ഹെഡ് ജേക്കബ് സിറിയക്, ട്രഷറർ തോമസ് ഫിലിപ്പ്, മെഡിക്കൽ ക്യാമ്പ് കൺവീനർ അനൂപ് ശ്രീരാഗ് എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ കെ.ടി. സലിം, സെയ്ദ് ഹനീഫ്, ഡോ. ശ്രീദേവി, ഗഫൂർ കൈപ്പമംഗലം, അൻവർ നിലമ്പൂർ, സൽമാൻ ഫാരിസ്, അബ്ദുൾ മൻഷീർ, അബ്ദുൾ ജവാദ് പാഷ, റോബിൻ രാജ്, വിനോദ് ആറ്റിങ്ങൽ, സ്റ്റാൻലി തോമസ്, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അപർണ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് പ്രിവിലേജ് കാർഡുകളും നൽകി. എക്സിക്യൂട്ടിവ് അംഗങ്ങളായ അരുൺ ആർ. പിള്ള, അഷ്കർ, ശ്യാം കൃഷ്ണൻ, ഷൈജുമോൻ, അരവിന്ദ്, രാജേഷ് കുമാർ, ഗിരീഷ്, ശംഭുസദാനന്ദൻ, റിജോയ്, ഹരികുമാർ, ശരണ്യ അരുൺ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാജേഷ് പെരുങ്കുഴി അവതാരകനായ പരിപാടിയിൽ കൺവീനർ അനസ് റഹിം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.