മനാമ: കർസകാനിലുണ്ടായ അടിപിടി കേസിലുൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച് പ്രചരിച്ച വിഡിയോ ക്ലിപ്പിന്‍റെ അടിസ്ഥാനത്തിലാണ് നിർദേശം.
കച്ചവടസ്ഥാപനത്തിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പൊതുനിരത്തിലേക്ക് നീണ്ടത്. സ്ഥാപനത്തിലുണ്ടായിരുന്ന ജീവനക്കാർ ഉപഭോക്താവിന്റെ കാർ കേടുവരുത്തുകയും ഒരാൾക്ക് പരിക്കുപറ്റുകയും ചെയ്തിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡിൽവെക്കാൻ ഉടൻതന്നെ പൊലീസിന് നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.