വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ക​റു​പ്പു​സ്വാ​മി ചി​ന്ന​ത​മ്പി​യെ യാ​ത്ര​യാ​ക്കു​ന്നു

ദു​രി​ത​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​റു​പ്പു​സ്വാ​മി നാ​ട​ണ​ഞ്ഞു

മ​നാ​മ: വ​ർ​ഷ​ങ്ങ​ളാ​യി ബ​ഹ്റൈ​നി​ൽ ജോ​ലി​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട മൂ​ന്നാ​ർ സ്വ​ദേ​ശി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ പ്രോ​വി​ൻ​സി​​ന്റെ ഇ​ട​പെ​ട​ലി​ൽ നാ​ട്ടി​ലെ​ത്തി. ത​മി​ഴ് വം​ശ​ജ​നാ​യ ക​റു​പ്പു​സ്വാ​മി ചി​ന്ന​ത​മ്പി​ക്കാ​ണ് പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കാ​രു​ണ്യം തു​ണ​യാ​യ​ത്.

ക​റു​പ്പു​സ്വാ​മി​യു​ടെ ദു​രി​താ​വ​സ്ഥ​യെ​ക്കു​റി​ച്ച് ഇ​ടു​ക്കി എം.​പി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ല​ഭി​ച്ച വാ​ട്സ്ആ​പ് സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം ബ​ഹ്‌​റൈ​നി​ലെ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്റും ഒ.​ഐ.​സി.​സി ഇ​ടു​ക്കി ജി​ല്ല പ്ര​സി​ഡ​ന്റു​മാ​യ എ​ബ്ര​ഹാം സാ​മു​വ​ലി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ ക​റു​പ്പു​സ്വാ​മി​യെ ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. യാ​ത്രാ​രേ​ഖ​ക​ൾ ശ​രി​യാ​ക്കാ​നും മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്കും ഇ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. പാ​സ്പോ​ർ​ട്ട് തി​രി​കെ കി​ട്ടാ​ൻ ബ​ഹ്‌​റൈ​ൻ പൊ​ലീ​സി​ന്റെ ഇ​ട​പെ​ട​ൽ സ​ഹാ​യി​ച്ചു.

ജോ​ലി​യും വ​രു​മാ​ന​വു​മി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ട്ട ക​റു​പ്പു​സ്വാ​മി​യെ കൂ​ടെ താ​മ​സി​ക്കു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​ണ് സ​ഹാ​യി​ച്ചു​വ​ന്ന​ത്.

നാ​ട്ടി​ലെ​ത്തി​യ ക​റു​പ്പു​സ്വാ​മി​യും സ​ഹോ​ദ​ര​നും ബ​ഹ്റൈ​നി​ലെ സു​ഹൃ​ത്തു​ക്ക​ളോ​ടും ഇ​ന്ത്യ​ൻ എം​ബ​സി​യോ​ടും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ലി​നോ​ടും ഇ​ടു​ക്കി എം.​പി ഡീ​ൻ കു​ര്യാ​ക്കോ​സി​നോ​ടു​മു​ള്ള ന​ന്ദി അ​റി​യി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ബ​ഹ്‌​റൈ​ൻ സെ​ക്ര​ട്ട​റി പ്രേം​ജി​ത്, ട്ര​ഷ​റ​ർ ജി​ജോ ബേ​ബി, ഹ​രീ​ഷ് നാ​യ​ർ, വി​നോ​ദ് നാ​രാ​യ​ണ​ൻ, അ​ബ്ദു​ല്ല ബെ​ള്ളി​പ്പാ​ടി, പൊ​തു​പ്ര​വ​ർ​ത്ത​ക ഷെ​മി​ലി പി. ​ജോ​ൺ, എ​ബ്ര​ഹാം സാ​മു​വ​ൽ എ​ന്നി​വ​ർ ക​റു​പ്പു​സ്വാ​മി​യെ യാ​ത്ര​യ​യ​ച്ചു.

Tags:    
News Summary - Karupuswami went to the native after sufferings.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.