കണ്ണൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച ഈദ് സംഗമം

കണ്ണൂർ ജില്ല കെ.എം.സി.സി ഈദ് സംഗമം

മനാമ: ബഹ്റൈൻ കണ്ണൂർ ജില്ലാ കെ.എം.സി.സി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ ഈദ് സംഗമവും കനിവ് പ്രചരണവും സംഘടിപ്പിച്ചു. മുഹറഖ് കെ.എം.സി.സി ഐനുൽ ഹുദാ മദ്രസ വിദ്യാർത്ഥികളുടെ ദഫ് പ്രദർശനത്തോടെ തുടങ്ങിയ പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ വിലമതിക്കാനാവാത്ത പ്രവർത്തനങ്ങൾ കാഴ്ച്ച വച്ച അഷ്റഫ് മഞ്ചേശ്വരം, സിദ്ധീഖ് കണ്ണാടിപറമ്പ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഇർഷാദ് തന്നട സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ് മഹ്മൂദ് പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ , കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന സെക്രട്ടറി ഹസൈനാർ കളത്തിക്കൽ, സംസ്ഥാന ആക്ടിംഗ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസകൾ നേർന്നു.

ജില്ലാ വൈസ് പ്രസിഡൻറുമാരായ ഇസ്മായിൽ പയ്യന്നൂർ, ഇബ്രാഹിം വളപട്ടണം, ഇസ്മായിൽ വട്ടിയേര എന്നിവരും സെക്രട്ടറിമാരായ ലത്തീഫ് ചെറുകുന്ന്, സിദ്ധീഖ് അദ്‌ലിയ, നാസർ മുല്ലാലി, ശഹീർ മട്ടന്നൂർ എന്നിവർക്ക് പുറമെ ജില്ലാ കെഎംസിസി ലേഡീസ് വിങ് ഭാരവാഹികളും പങ്കെടുത്ത ചടങ്ങിന് ഓർഗനൈസിംഗ് സെക്രട്ടറി ഫത്താഹ് പൂമംഗലം നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - Kannur District KMCC Eid Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.