ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന യൂത്ത് അലർട്ട് പരിപാടിa
മനാമ: സമൂഹത്തിൽ വ്യാപകമാകുന്ന ലഹരികൾക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഐ.വൈ.സി.സി ബഹ്റൈൻ നടത്തുന്ന യൂത്ത് അലർട്ട് പരിപാടിക്ക് തുടക്കമായി. ജൂൺ 27ന് ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 പ്രചാരണ ഭാഗമായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. കെ.പി.സി.സി കലാ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ ലഹരി വിരുദ്ധ നാടകം ‘തണൽ’ വിദേശ രാജ്യത്ത് ഐ.വൈ.സി.സിയാണ് ആദ്യമായി അവതരിപ്പിക്കുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്.സംഘടനയുടെ ഒമ്പത് ഏരിയ കമ്മിറ്റികളെ മൂന്ന് മേഖലകളാക്കി തിരിച്ചുകൊണ്ട് നടത്തുന്ന യൂത്ത് അലർട്ടിന്റെ ആദ്യ സ്വീകരണ പരിപാടി സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്നു. ഹിദ്ദ് -അറാദ്, മുഹറഖ്, ഗുദൈബിയ എന്നീ ഏരിയകളുടെ നേതൃത്വത്തിലുള്ള പരിപാടിയാണ് നടന്നത്.
അഹ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തുടങ്ങിയ ജാഥ സമ്മേളനം ബഹ്റൈൻ ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ ഗോപിനാഥ മേനോൻ ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ് എന്നിവർ ചേർന്ന് യൂത്ത് അലർട്ട് ക്യാപ്റ്റൻ ബേസിൽ നെല്ലിമറ്റത്തിനും, ഹിദ്ദ് - അറാദ്, മുഹറഖ്, ഗുദൈബിയ എന്നീ ഏരിയകളിലെ പ്രസിഡന്റുമാർക്കും പതാക കൈമാറി തുടക്കം കുറിച്ചു.യൂത്ത് ഫെസ്റ്റ് പ്രോഗ്രാം കമ്മിറ്റിയുടെ കീഴിൽ അണിയിച്ചൊരുക്കിയ ഐ.വൈ.സി.സി പ്രവർത്തകർ അഭിനയിച്ച ‘തണൽ’ നാടകത്തിന്റെ അവതരണവും ഉണ്ടായിരുന്നു. മുഹറഖ് ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്തിന്റെ അധ്യക്ഷതയിൽ നടന്ന ജാഥയുൾപ്പെടെയുള്ള പരിപാടിക്ക് ഗുദൈബിയ ഏരിയ പ്രസിഡന്റ് സജിൽകുമാർ സ്വാഗതം ആശംസിച്ചു.
ഐ.വൈ.സി.സി ദേശീയ കോർ ഭാരവാഹികൾ, യൂത്ത് ഫെസ്റ്റ് 2025 ജനറൽ കൺവീനർ ജിതിൻ പരിയാരം, ബഹ്റൈൻ മഹാത്മഗാന്ധി കൾച്ചറൽ ഫോറം ഭാരവാഹി ബാബു കുഞ്ഞിരാമൻ, ഐ.വൈ.സി.സി വനിത വേദി കൺവീനർ മുബീന മൻഷീർ, തണൽ നാടക സംവിധാനം നിർവഹിച്ച രമേശ് ബേബി കുട്ടൻ എന്നിവർ സംസാരിച്ചു. സാമൂഹിക പ്രവർത്തകരായ ഇ.വി രാജീവൻ, മണിക്കുട്ടൻ, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ, തോമസ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ എന്നിവർ സന്നിഹിതരായിരുന്നു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളി പരിപാടിക്ക് നേതൃത്വം നൽകി. ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹീം അവതാരകൻ ആയ പരിപാടിയിൽ ഹിദ്ദ് -അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.