ഐ.വൈ.സി.സി മുഹറഖ് ഏരിയ നിറക്കൂട്ട് ചിത്രരചന മത്സരം
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ, മുഹറഖ് ഏരിയ കമ്മിറ്റി പ്രതിവർഷം നടത്താറുള്ള നിറക്കൂട്ട് ചിത്രരചന കളറിങ് മത്സരം സീസൺ 6 മുഹറഖ് ലുലു ഗ്രൗണ്ട് ഫ്ലോറിൽ വെച്ച് നടന്നു.
ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർഥമാണ് പരിപാടി നടക്കുന്നത്. മൂന്ന് വിഭാഗങ്ങളിൽ ആയിട്ടായിരുന്നു മത്സരം. സബ് ജൂനിയർ വിഭാഗത്തിൽ ആദിഷ് എ രാഖേഷ്, ആർദ്ര രാഖേഷ്, മിൻഹ ഫാത്തിമ മജീദ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ നേഹ ജഗദീഷ്, തേജ്വസിനി നാഥ്, ശ്രീഹരി സന്തോഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കും, സീനിയർ വിഭാഗത്തിൽ ദേവന പ്രവീൺ, അനന്യ ശരീബ് കുമാർ, ഗോപിക ഭാരതി രാജൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കും അർഹരായി. ജീന നിയാസ്, നിജു ജോയ് എന്നിവർ ആയിരുന്നു വിധികർത്താക്കൾ.
സമ്മാന ദാന ചടങ്ങ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് അധ്യക്ഷൻ ആയിരുന്നു.
വിജയികൾക്ക് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ, ഏരിയ ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, മുൻ ഭാരവാഹികൾ എന്നിവർ സമ്മാനവും സർട്ടിഫിക്കറ്റുകളും നൽകി. പരിപാടികൾക്ക് അനസ് റഹിം, രതീഷ് രവി, ശിഹാബ് കറുകപുത്തൂർ, റിയാസ്, മുബീന മൻഷീർ, ബാഹിറ അനസ്, ഷീന നൗസൽ എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നൂർ മുഹമ്മദ് സ്വാഗതവും അൻഷാദ് റഹീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.