ഡീൻ കുര്യാക്കോസ് എം.പി യെ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിനിധികൾ സന്ദർശിച്ചപ്പോൾ
മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ മുൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും, ഇടുക്കി എം.പിയുമായ ഡീൻ കുര്യാക്കോസ് എം.പിയെ ഐ.വൈ.സി.സി ബഹ്റൈൻ പ്രതിനിധികൾ സന്ദർശിച്ചു. ജൂൺ 27ന് കേരളീയ സമാജത്തിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2025 നെ സംബന്ധിച്ചും കഴിഞ്ഞ യൂത്ത് ഫെസ്റ്റിലൊന്നിൽ എം.പി പങ്കെടുത്ത കാര്യവും സംഘടനയുടെ പ്രവർത്തനങ്ങളും ചർച്ചയായി.
ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, മെംബർഷിപ് കൺവീനർ സ്റ്റെഫി സാബു, മുൻ ദേശീയ പ്രസിഡന്റുമാരായ ബേസിൽ നെല്ലിമറ്റം, ഫാസിൽ വട്ടോളി, ജിതിൻ പരിയാരം, മുൻ ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ, എക്സിക്യൂട്ടിവ് അംഗം അൻസാർ ടി.ഇ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.