ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമത്തിൽ നിന്ന്
മനാമ: ഇന്ത്യൻ യൂത്ത് കൾചറൽ കോൺഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈൻ നടത്തിയ യൂത്ത് ഫെസ്റ്റ് 2025 ന്റെ വിജയത്തിളക്കത്തിൽ കുടുംബസംഗമം സംഘടിപ്പിച്ചു.
യൂത്ത് ഫെസ്റ്റ് നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ഭാരവാഹികൾ, വളന്റിയർമാർ, മറ്റ് പ്രവർത്തകർ എന്നിവർക്കും അവരുടെ കുടുംബങ്ങളും ഉൾപ്പെടെയുള്ളവർ ഒത്തുചേരലിൽ പങ്കെടുത്തു. പ്രവാസജീവിതത്തിനിടയിൽ സൗഹൃദം പുതുക്കാനും കൂട്ടായ്മയുടെ ശക്തി വർധിപ്പിക്കാനും ലക്ഷ്യമിട്ട സംഗമത്തിൽ കുട്ടികൾ, സ്ത്രീകൾ ഉൾപ്പെടെ നിരവധി അംഗങ്ങൾ പങ്കെടുത്തു. വിവിധ വിനോദ പരിപാടികളും യൂത്ത് ഫെസ്റ്റ് കൂപ്പൺ നറുക്ക് വഴി സമ്മാനം നേടിയവർക്കുള്ള സമ്മാന വിതരണവും നടന്നു.
ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെൻസി ഗനിയുഡ്, കോർ കമ്മിറ്റി ഭാരവാഹികൾ, വനിത വേദി കോഓഡിനേറ്റർ മുബീന മൻഷീർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ യൂത്ത് ഫെസ്റ്റിന്റെ ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം ഫാസിൽ വട്ടോളി, ഫിനാൻസ് അൻസാർ ടി.ഇ, പബ്ലിസിറ്റി മുഹമ്മദ് ജസീൽ, റിസപ്ഷൻ നിധീഷ് ചന്ദ്രൻ, ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം, ആക്ടിങ് ഫിനാൻസ് കൺവീനർ മണികണ്ഠൻ ചന്ദ്രോത്ത്, ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, സംഘടന, വനിതവേദി സഹപ്രവർത്തകർ ഉൾപ്പെടെയുള്ള യൂത്ത് ഫെസ്റ്റ് 2025 വിജയശിൽപികളെ പ്രോഗ്രാമിൽ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.