മനാമ: ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ രാഹുൽ ഗാന്ധിയുടെ ന്യായ് യാത്രക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തിയ ‘യൂത്ത് ഫ്രോസ്റ്റ്’ വിന്റർ ക്യാമ്പ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം എം. സുരേഷ് ഉദ്ഘാടനം ചെയ്തു. സാകിർ ചോകലേറ്റ് ടെന്റിൽവെച്ച് നടത്തിയ ക്യാമ്പിൽ പങ്കെടുത്തവർക്ക് ആകർഷകമായ മത്സരങ്ങളും ക്യാമ്പ് ഫയറും കലാപരിപാടികളും വേറിട്ട അനുഭവം സമ്മാനിച്ചു.
ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളതിങ്ങൽ അധ്യക്ഷതവഹിച്ച ചടങ്ങിൽ ജന സെക്രട്ടറിമാരായ ബേസിൽ നെല്ലിമറ്റം സ്വാഗതവും റംഷാദ് അയിലക്കാട് നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ സൽമാനുൽ ഫാരിസ് ചടങ്ങ് നിയന്ത്രിച്ചു.
ജാതിക്കും മതത്തിനും ദേശത്തിനുമപ്പുറം ആളുകളെ ഒന്നിപ്പിക്കാൻ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒന്നാണ് ഫുട്ബാളെന്ന് എം. സുരേഷ് പറഞ്ഞു. പ്രവാസലോകം ഫുട്ബാളിനോട് കാണിക്കുന്ന താൽപര്യം വാക്കുകളാൽ വർണിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി നേതാക്കളായ രാജു കല്ലുമ്പുറം, ബിനു കുന്നന്താനം, ബോബി പാറയിൽ, മനു മാത്യു, ലത്തീഫ് അയഞ്ചേരി, അലക്സ് മഠത്തിൽ, ഐ.വൈ.സി ബഹ്റൈൻ ഭാരവാഹികളായ അനസ് റഹീം, സുനിൽ ചെറിയാൻ, അബിയോൻ അഗസ്റ്റിൻ, ജിതിൻ പരിയാരം, ഫാസിൽ വട്ടോളി, മുഹമ്മദ് റസാഖ്, നിതീഷ് ചന്ദ്രൻ, ഹുസൈൻ, കരീം, ഷെരീഫ് കിലാനി, മുസ്തഫ, വിൻസു കുന്നപ്പള്ളി, ജോൺസൻ, ഒ.ഐ.സി.സി ലേഡീസ് വിങ് പ്രസിഡന്റ് മിനി മാത്യു, ഭാരവാഹികളായ ഷീജ നടരാജ്, ഷംന ഹുസൈൻ, സെഫി നിസാർ, നസീബ കരീം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.