ഇലക്ട്രിക് വീൽ ചെയറിനുള്ള തുക ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ഷാഫി പറമ്പിൽ എം.പിക്ക് കൈമാറുന്നു
gulf news, മനാമ: ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ‘ചർക്ക’ എന്ന സന്നദ്ധ സംഘടനയുമായി സഹകരിച്ചു നൽകുന്ന ഇലക്ട്രിക് വീൽ ചെയറിന്റെ തുക ഷാഫി പറമ്പിൽ എം.പിക്ക് കൈമാറി. ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങലാണ് തുക എം.പിക്ക് കൈമാറിയത്.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളിയുടെ നേതൃത്വത്തിൽ ‘ചർക്ക’ കേരളത്തിൽ അർഹരായവർക്ക് നിരവധി ഇലക്ട്രിക് വീൽ ചെയറുകൾ നൽകുന്നുണ്ട്. ഈ പദ്ധതിയിലേക്കാണ് ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ഒരു ഇലക്ട്രിക് വീൽ ചെയറിനുള്ള തുക നൽകിയത്. ഐ.വൈ.സി വൈസ് പ്രസിഡന്റ് സൽമാനുൽ ഫാരിസ്, ജനറൽ സെക്രട്ടറിമാരായ സുനിൽ ചെറിയാൻ, റംഷാദ് അയിലക്കാട്, ഫാസിൽ വട്ടോളി, അനസ് റഹീം, ഒ.ഐ.സി.സി ഗ്ലോബൽ അംഗം ബിനു കുന്നന്താനം, ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.