ഐ.വൈ.സി ഇന്റർനാഷണൽ സംഘടിപ്പിച്ച പരിശീലന ക്ലാസ്സ്
മനാമ: ബഹ്റൈനിലെ സംരംഭകർക്കായി ഐ.വൈ.സി ഇന്റർനാഷനൽ ബഹ്റൈൻ ബിസ് മാസ്റ്ററി എന്ന പേരിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത ബിസിനസ്സ് ട്രൈനറും ഗിന്നസ് അവാർഡ് ജേതാവും ആയ ഗിന്നസ് റഷീദ് ക്ലാസുകൾ നയിച്ചു. ഐ.വൈ.സി ബഹ്റൈൻ ചെയർമാൻ നിസാർ കുന്നംകുളത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കൺവീനവർ ഫിറോസ് നങ്ങാരത്ത് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ ഐ.വൈ.സി ഭാരവാഹികളായ അനസ് റഹീം, സൽമാനുൽ ഫാരിസ്, അബിയോൺ അഗസ്റ്റിൻ, മാധ്യമ പ്രവർത്തകനായ രാജീവ് വെള്ളിക്കോത്ത്, സുരേഷ് പുണ്ടൂർ, തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഖലീൽ സ്കൈ വീൽ, സൈദ്, പ്രദീപ് റിലയൻസ്, സലീഷ് റിലയൻസ്,ആഷ്ടൽ കുഞ്ഞിക്ക, സെഫി നിസാർ, നസീബ കരീം തുടങ്ങിയ സംരംഭകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.