നന്മക്കായി പ്രയത്​നിക്കണമെന്ന്​ ഇസ്​ലാഹി പ്രവർത്തക കൺവെൻഷൻ

മനാമ: സമൂഹമാകെ തിൻമകൾ വ്യാപിക്കുന്ന സമകാലീന സാഹചര്യത്തിൽ നൻമയുടെ പുനഃസ്ഥാപനത്തിനും നിലനിൽപ്പിനും വിശ്വാസി സമൂഹം മുന്നിട്ടിറങ്ങണമെന്നും മതത്തി​​െൻറ പേരിൽ നടക്കുന്ന തട്ടിപ്പുകളെ സമൂഹ മധ്യത്തിൽ തുറന്നുകാണിക്കാൻ തയാറാകണമെന്നും ഇസ്​ലാഹി പ്രവർത്തക കൺവെൻഷൻ അഭിപ്രായപ്പെട്ടു. രണ്ടു സ​െൻററുകളായി പ്രവർത്തിക്കുന്ന ഇസ്​ലാഹി പ്രവർത്തകർ ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുകയും ‘ബഹ്‌റൈൻ ഇസ്‌ലാഹി കോഒാഡിനേഷൻ കമ്മിറ്റി’ എന്ന സമിതിക്ക്​ രൂപം നൽകുകയും ചെയ്തു.
 ഇസ്‌ലാഹി  കോഒാഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേയ്​ അവസാന വാരത്തിൽ ‘ബഹ്‌റൈൻ ഇസ്​ലാഹി സംഗമം’ സംഘടിപ്പിക്കും. 
പരിപാടിയിൽ ടി.പി.അബ്​ദുല്ലകോയ മദനി, ഡോ. ഹുസൈൻ മടവൂർ തുടങ്ങിയവർ സംബന്ധിക്കും.ഹന റിയാസി​​െൻറ ഖിറാഅത്തോടെ ആരംഭിച്ച കൺവെൻഷനിൽ കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. 
അബ്​ദുൽ മജീദ്, എൻ.റിയാസ്, ബഷീർ മദനി, സൈഫുല്ല ഖാസിം,  ഹാരിസുദ്ദീൻ പറളി , ഹംസ മേപ്പാടി, അബ്​ദുൽ റസാക്ക് കൊടുവള്ളി, സിറാജ് മേപ്പയ്യൂർ  തുടങ്ങിയവർ സംസാരിച്ചു. കോഒാഡിനേഷൻ കമ്മിറ്റി  കൺവീനർ  ജൗഹർ ഫാറൂഖി  സ്വാഗതവും നൂറുദ്ദീൻ ഷാഫി നന്ദിയും  പറഞ്ഞു. 

Tags:    
News Summary - islahi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT