മനാമ: ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഐ.എസ്.ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് 2023-ന്റെ ഭാഗമായ ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂർണമെന്റിന് വെള്ളിയാഴ്ച ഇന്ത്യൻ സ്കൂൾ ഇസ ടൗൺ ഗ്രൗണ്ടിൽ തുടക്കമാകും.
അന്ന് വൈകീട്ട് 6.30ന് കാമ്പസ് ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ക്രിക്കറ്റ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഐ.എസ്. ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റ് ഒരുക്കുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെയും സാംസ്കാരിക നേട്ടങ്ങളെയും അനുസ്മരിക്കുന്ന ഇന്ത്യ ഗവൺമെന്റിന്റെ സംരംഭമാണ് ആസാദി കാ അമൃത് മഹോത്സവ്. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 50 വർഷത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ പരിപാടികൾ. നേരത്തേ ഐ. എസ്.ബി കമ്യൂണിറ്റി സ്പോർട്സ് ഫെസ്റ്റിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ മേയ് 13,14, 15 തീയതികളിൽ ഇന്ത്യൻ സ്കൂൾ ചെസ് ടൂർണമെന്റ് നടത്തിയിരുന്നു.
ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ചാണ് ഇന്ത്യൻ പ്രവാസികൾക്കായി ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം പ്രദർശന മത്സരവും നടക്കും. ബാഡ്മിന്റൺ, ടേബിൾ ടെന്നിസ്, ഫുട്ബാൾ, വോളിബാൾ, വടംവലി, കബഡി, അത്ലറ്റിക്സ് എന്നിവയും വരും ആഴ്ചകളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 38099941/37130494 എന്ന നമ്പറിൽ ബന്ധപ്പെടുക. രജിസ്ട്രേഷനായി https://shorturl.at/kmtK3 എന്ന ലിങ്ക് പിന്തുടരുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.