വീണ ഖാൻ
ഈ സ്വാതന്ത്ര്യദിനത്തിൽ, ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ മാത്രമല്ല, നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും സുരക്ഷിതവും സംതൃപ്തവുമായ ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള സ്വാതന്ത്ര്യത്തെ കൂടിയാണ് നാം ആഘോഷിക്കുന്നത്. ലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർക്ക് വിദേശ ജീവിതം എന്നത് അവസരങ്ങളുടെയും കഠിനാധ്വാനത്തിന്റെയും മികച്ചൊരു നാളേക്കായുള്ള നെട്ടോട്ടത്തിന്റെയും പ്രതീകമാണ്. എന്നാൽ സ്വന്തം നാട്ടിൽ നിന്നും മാറിനിന്ന് ജോലി ചെയ്യുമ്പോഴും, ഇന്ത്യയിലുള്ള തങ്ങളുടെ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്ന ഉത്തരവാദിത്വം എപ്പോഴും നിലനിൽക്കുന്നു. യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം എന്താണെന്ന് ചിന്തിക്കാനുള്ള അർത്ഥവത്തായ അവസരമാണ് സ്വാതന്ത്ര്യദിനം നൽകുന്നത്. അത് ആശങ്കകളില്ലാതെ സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യമാണ്, പരിധികളില്ലാതെ പിന്തുണയ്ക്കാനുള്ള സ്വാതന്ത്ര്യമാണ്, നിങ്ങളുടെ കുടുംബം സാമ്പത്തികമായി സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ്.
പ്രവാസികളെ സംബന്ധിച്ചിടത്തോളം, ഈ സ്വാതന്ത്ര്യം കൈവരിക്കുന്നതിന് ചിന്തിച്ചുകൊണ്ടുള്ള സാമ്പത്തിക ആസൂത്രണവും നിഷ്കർഷയോടെയുള്ള സമ്പാദ്യവും വിദേശത്തു കഴിയുന്ന ഇന്ത്യൻ ജനതയുടെ പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കുന്ന സേവനങ്ങളും ആവശ്യമാണ്. ഇന്ത്യൻ പ്രവാസികളുടെ സാമ്പത്തിക സംരക്ഷണവും സമ്പാദ്യ ആവശ്യങ്ങളും നിറവേറ്റിക്കൊണ്ട്, കൂടുതൽ സാമ്പത്തിക നേട്ടങ്ങൾക്കായുള്ള യാത്രയിൽ പിന്തുണയ്ക്കാനാണ് എൽ.ഐ.സി ഇന്റർനാഷണൽ ലക്ഷ്യമിടുന്നത്.
പണം സേവ് ചെയ്ത് വെക്കുക എന്നത് മാത്രവുമല്ല ഇതിന്റെ ലക്ഷ്യം, മറിച്ച് കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബസുരക്ഷ മുതൽ റിട്ടയർമെന്റ് പ്ലാനിങ്, ദീർഘകാല സമ്പത്ത് സൃഷ്ടിക്കൽ തുടങ്ങിയ പ്രധാനപ്പെട്ട നാഴികക്കല്ലുകളെ പിന്തുണയ്ക്കാൻതക്ക ഒരു ഘടനാപരമായ സാമ്പത്തിക അടിത്തറ രൂപീകരിക്കുക എന്നതാണ്. നാളെ നാം ആഗ്രഹിക്കുന്ന ജീവിതത്തിനായി ഇന്നേ തയ്യാറെടുക്കുക എന്നുകൂടിയാണ് സാമ്പത്തിക സ്വാതന്ത്ര്യം. കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുകയോ, നാട്ടിലുള്ള മാതാപിതാക്കളെ പിന്തുണയ്ക്കുകയോ, റിട്ടയർമെന്റിനായി പ്ലാൻ ചെയ്യുകയോ, ആശ്രയിക്കാവുന്ന ഒരു സാമ്പത്തിക സുരക്ഷാ കവചം തീർക്കുകയോ എന്തുമാകട്ടെ, തുടക്കത്തിലെ ചെറിയ കരുതൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.