Posted On
date_range Updated On
date_range റയ്യാൻ സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്ന്
മനാമ: റയ്യാൻ സ്റ്റഡി സെന്റർ മദ്രാസ്സ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ ഇന്ന് വൈകീട്ട് 4 മണിമുതൽ ഹൂറ റയ്യാൻ മദ്രസ്സ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം അറിയിച്ചു. കുട്ടികൾക്കുള്ള പ്രസംഗ മത്സരം, അറബിക്ക് കാലിഗ്രഫി, പെയിന്റിംഗ്, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയായിരിക്കും ആദ്യ സെഷനിൽ നടക്കുക.
മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം നടക്കുന്ന രണ്ടാമത്തെ സെഷനിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം, സമ്മറൈസ് ക്ലാസ്സിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് നൽകൽ, എന്നിവയോടൊപ്പം സ്വാലിഹ് അൽ ഹികമിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്. മദ്രസ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും പൊതു സമൂഹത്തിൽ നിന്നുള്ളവരും പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.