ബി.ഡി.കെ ബഹ്‌റൈൻ മെഡിക്കൽ - രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

മനാമ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ, കിംസ് ഹെൽത്തുമായി സഹകരിച്ച് ന്യൂറോളജി, രക്തദാന വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് ബിഡികെ അംഗങ്ങൾക്ക് കിംസ് ഹെൽത്ത് നൽകുന്ന ഡിസ്‌കൗണ്ട് കാർഡ് വിതരണ ചടങ്ങും നടക്കുകയുണ്ടായി.

ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റലിൽ നടന്ന പരിപാടിയിൽ കിംസ് ഹെൽത്ത് അഡ്മിനിസ്ട്രേറ്റർ ഡോ. മിഷാൽ പ്രസ്തുത ഡിസ്‌കൗണ്ട് കാർഡുകൾ ബി.ഡി.കെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ എന്നിവർക്ക് കൈമാറി. ആദ്യ കാർഡ് മിനി മാത്യുവിന് നൽകി. കിംസ് പ്രതിനിധി സൂര്യ നാരായണൻ കാർഡ് ലഭിച്ചവർക്ക് കിംസ് ഹെൽത്ത് ന്റെ 4 ബ്രാഞ്ചുകളിൽ നൽകുന്ന സേവനങ്ങൾ വിശദീകരിച്ചു.

ന്യൂറോളജി വിഷയത്തിൽ സംസാരിച്ച കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ന്യൂറോളജിസ്റ്റ് ഡോ. സരിക പാട്ടീൽ സദസ്സുമായി സംവദിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫും ബി.ഡി.കെ ബഹ്‌റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ശിഹാബുദ്ദീൻ, രക്തദാതാക്കൾക്കുള്ള സംശയങ്ങൾക്ക് മറുപടിയും നൽകി. ഇരുവർക്കും ബി.ഡി.കെ ബഹ്‌റൈൻ ഉപഹാരങ്ങൾ കൈമാറി.

Tags:    
News Summary - Blood Donation Awareness Class Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.