സ്വാതന്ത്ര്യസമര ചരിത്രം; ചിത്രപദർശനത്തിലൂടെ ദൃശ്യാവിഷ്‌കാരവുമായി കെ.എം.സി.സി

മനാമ: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കെ.എം.സി.സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ചിത്രപദർശനം ഇന്ന് 6:30 ന് ബഹ്‌റൈൻ ആസ്ഥാന മന്ദിരത്തിലെ ഇ അഹമ്മദ് മെമ്മോറിയൽ ഹാളിൽ രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിക്കും.

ഒന്നാം സ്വാതന്ത്ര്യ സമരമായ 1857 ലെ ശിപായി ലഹള തൊട്ട് 1947 ആഗസ്റ്റ് 14 ന് അർദ്ധരാത്രിയിലെ സ്വതന്ത്ര്യ പ്രഖ്യാപനം വരെയുള്ള സമരതുടർച്ചയുടെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ഘടനയിലാണ് ഇന്ത്യൻ സ്വാതന്ത്യസമര ചരിത്രം ചിത്ര പ്രദർശനത്തിലൂടെ ദൃശ്യാവിഷ്കാരത്തിനായി തയ്യാറാക്കുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട പ്രധാന ചരിത്ര മുഹുർത്തങ്ങളും അതിന് നേതൃത്വം കൊടുത്ത ധീര ദേശാഭിമാനികളെയും പുതിയ തലമുറയിൽ ചർച്ചക്ക് വിധേയമാക്കുക എന്ന ആശയമാണ് ചിത്രപ്രദർശനത്തിലൂടെ വിഭാവനം ചെയ്യുന്നത്.

റഫീഖ് തോട്ടകര, ഫൈസൽ കണ്ടിത്താഴ, സഹൽ തൊടുപുഴ, പി കെ ഇസ്ഹാഖ് എന്നിവരുടെ നേതൃത്വത്തിൽ സംഘാടകർ രൂപപെടുത്തിയിട്ടുള്ളത്. രാവിലെ 8:00 മണിക്ക് സംഘടിപ്പിക്കുന്ന ദേശീയ പതാക ഉയർത്തൽ, വിദ്യാർത്ഥികളുടെ മാർച്ച് പാസ്റ്റ്, വൈകുന്നേരം 6:30 ന് തുടക്കം കുറിക്കുന്ന ദേശീയോദ്ഗ്രഥന ചിത്ര പദർശനം, ദേശീയ നേതാക്കളെ അനുകരിക്കുന്ന പ്രച്ഛന്നവേഷ മത്സരം, ദേശഭക്തിഗാന മത്സരം, ദേശഭക്തി നൃത്തം, സാംസ്കാരിക സമ്മേളനം ശ്രവിക്കുവാനും വീക്ഷിക്കുവാനും മുഴുവൻ സഹൃദയരെയും കുടുംബസഹിതം ക്ഷണിക്കുന്നതായി കെ.എം.സി.സി ബഹ്റൈൻ അറിയിച്ചു.

Tags:    
News Summary - History of the freedom struggle; KMCC presents it visually through a photo exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.