മൈത്രി ബഹ്റൈൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മനാമ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം മൈത്രി ബഹ്റൈന്റെ നേതൃത്വത്തിൽ ട്യൂബ്ലി ലേബർ ക്യാമ്പിൽ സംഘടിപ്പിച്ചു. മൈത്രി ബഹ്റൈൻ പ്രസിഡന്റ് സലിം തയ്യിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാനും പൊതുപ്രവർത്തകനുമായ എബ്രഹാം ജോൺ ഉദ്ഘാടനം നിർവഹിച്ച് സംസാരിച്ചു. ഇ.വി. രാജീവൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

മൈത്രി ബഹ്റൈൻ ചീഫ് കോ-ഓർഡിനേറ്റർ സുനിൽ ബാബു പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ, ജോയിന്റ് സെക്രട്ടറി ഷബീർ ക്ലാപ്പന, എക്സിക്യൂട്ടീവ് അംഗങ്ങളായ അജാസ് മഞ്ഞപ്പാറ, ഷിറോസ് മഞ്ഞപ്പാറ, നൗഷാദ് തയ്യിൽ, അൻസാർ തേവലക്കര, അംഗങ്ങളായ നസറുള്ള നൗഷാദ്, സഹദ് സലിം, മുഹമ്മദ് ഇർഫാൻ, ജമാൽ കോയിവിള എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബ്ദുൾ ബാരി നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.

Tags:    
News Summary - Maitri Bahrain celebrated Independence Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.