ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ ചൂടും ഹ്യൂമിഡിറ്റിയും നിറഞ്ഞ കാലാവസ്ഥയെന്ന് കാലാവസ്ഥാ വകുപ്പ്; ആഗസ്റ്റ് 19 മുതൽ മാറ്റങ്ങൾക്ക് സാധ്യത

മനാമ: ബഹ്‌റൈനിൽ വരുന്ന ദിവസങ്ങളിൽ അന്തരീക്ഷം കൂടുതൽ ചൂടും ഈർപ്പവും നിറഞ്ഞതായിരിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്തുടനീളം മാറിമറിയുന്ന ദിശകളിലുള്ള ചെറിയ കാറ്റാണ് ഇതിന് കാരണം. എങ്കിലും, ഏറ്റവും പുതിയ സംഖ്യാ കാലാവസ്ഥാ നിരീക്ഷണ മാതൃകകൾ പ്രകാരം ആഗസ്റ്റ് 19 ബുധനാഴ്ച രാവിലെ മുതൽ കാറ്റിന്റെ ഗതിയിൽ ക്രമമായ മാറ്റം വന്നുതുടങ്ങും. വടക്കുപടിഞ്ഞാറൻ കാറ്റ് വാരാന്ത്യം വരെ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിന്റെ ഫലമായി കാറ്റിന്റെ വേഗത ഇടത്തരം മുതൽ ശക്തമായ രീതിയിലേക്ക് വർദ്ധിച്ചേക്കാം. ചില അവസരങ്ങളിൽ കാറ്റ് കൂടുതൽ ശക്തമാകാനും സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിലെ ഈർപ്പം ഗണ്യമായി കുറയുന്നതിനും, പ്രത്യേകിച്ച് രാത്രിയിലും പുലർച്ചെയുമുള്ള സമയങ്ങളിൽ കാലാവസ്ഥ കൂടുതൽ മെച്ചപ്പെടുന്നതിനും കാരണമാകും.

കടലിൽ പോകുന്നവരുൾപ്പെടെയുള്ള എല്ലാ പൗരന്മാരും താമസക്കാരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും, പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി ഔദ്യോഗിക ചാനലുകൾ വഴി മാത്രം പുറത്തുവിടുന്ന മുന്നറിയിപ്പുകളും അറിയിപ്പുകളും പിന്തുടരണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യർത്ഥിച്ചു.

Tags:    
News Summary - Bahrain's weather forecast for the coming days: Hot and humid; possible changes from August 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.