മനാമ: ബഹ്‌റൈനിലെ റസ്റ്റാറന്റുകളിൽ ഭക്ഷണ വിഭവങ്ങളുടെ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുന്നത് നിർബന്ധമാക്കുന്ന പുതിയ സംവിധാനം നടപ്പിലാക്കുന്നതിനുള്ള പഠനങ്ങൾ പുരോഗമിക്കുന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് ഈ നടപടി.
പ്രമേഹം, അമിതവണ്ണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും പ്രത്യേക ഡയറ്റ് പിന്തുടരുന്നവർക്കും വ്യായാമം ചെയ്യുന്നവർക്കും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തുന്നത്. ജനങ്ങളിൽ ആരോഗ്യപരമായ അവബോധം വളർത്തുന്നതിനും ഉപഭോക്താക്കൾക്ക് അവരുടെ ആരോഗ്യ ആവശ്യങ്ങൾക്ക് അനുസൃതമായി മികച്ച ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനും ഈ തീരുമാനം ഏറെ സഹായകരമാവുമെന്ന് പാർലമെന്‍റ് ഫിനാൻഷ്യൽ ആൻഡ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അൽ സല്ലൂം വ്യക്തമാക്കി.
ഡിജിറ്റൽ മെനുകൾ, ക്യു.ആർ കോഡുകൾ, ഫുഡ് ഡെലിവറി ആപ്പുകൾ എന്നിവയിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്നതിന് മുമ്പ് തന്നെ കലോറി വിവരങ്ങൾ കൃത്യമായി ലഭ്യമാക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.