ബഹ്‌റൈന്‍ അന്താരാഷ്​ട്ര എയര്‍ഷോ: ചൈനീസ് കമ്പനി പിന്തുണ നല്‍കും

മനാമ: ബഹ്‌റൈന്‍ അന്താരാഷ്​ട്ര എയര്‍ഷോക്ക് ചൈനീസ് കമ്പനി ഹാവായ് പിന്തുണ നല്‍കുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു. സ്വകാര്യ മേഖലയുടെ ശക്തമായ പിന്തുണയോടെ നടക്കുന്ന എയര്‍ഷോയില്‍ പങ്കെടുക്കുന്നതിനുള്ള കരാറില്‍ ഹാവായ് കമ്പനി ഒപ്പുവെച്ചു. ഹമദ് രാജാവി​​െൻറ പ്രതിനിധി ശൈഖ് അബ്​ദുല്ല ബിന്‍ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഗതാഗത- ടെലികോം മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദാണ്. എയര്‍ഷോ സംഘാടനത്തിനാവശ്യമായ സാങ്കേതിക സേവനം നല്‍കുന്നതിനുള്ള കരാറില്‍ ഹാവായ് കമ്പനി പ്രതിനിധിയും സംഘാടക സമിതിയെ പ്രതിനിധീകരിച്ച് മന്ത്രി കമാല്‍ ബിന്‍ അഹ്മദ് മുഹമ്മദുമാണ് ഒപ്പുവെച്ചത്. ഇത്തരമൊരു വലിയ എക്‌സിബിഷനാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നതിന് മുന്നോട്ടു വന്ന കമ്പനി അധികൃതര്‍ക്ക് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. മേഖലയിലെ സുപ്രധാന എയര്‍ഷോ ആയിരിക്കും ബഹ്‌റൈനില്‍ ഈ വര്‍ഷം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Tags:    
News Summary - international airshow-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.