ബഹ്റൈനിൽ ഇന്ന് കടുത്ത ചൂടും കൂടിയ ഹ്യുമിഡിറ്റിയും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

മനാമ: ബഹ്‌റൈനിൽ ഇന്ന് കാലാവസ്ഥാ ചൂടുള്ളതും ചില സമയങ്ങളിൽ കൂടുതൽ ഈർപ്പമുള്ളതുമായിരിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കാറ്റ് പൊതുവെ മണിക്കൂറിൽ 5 മുതൽ 10 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ മാറിമാറി വീശുമെങ്കിലും, ഉച്ചക്ക് ശേഷം പൊതുവെ വടക്കുകിഴക്കൻ ദിശയിൽ നിന്ന് 10 മുതൽ 15 വരെ നോട്ടിക്കൽ മൈൽ വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ട്. കടലിൽ തിരമാലകൾ ഒന്ന് മുതൽ മൂന്ന് അടി വരെ ഉയരത്തിലായിരിക്കും.

ഇന്നത്തെ ഉയർന്ന താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസായി താഴുമെന്നും പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലെ ആപേക്ഷിക ഹ്യുമിഡിറ്റിയുടെ അളവ് പരമാവധി 90 ശതമാനം വരെയും കുറഞ്ഞത് 20 ശതമാനം വരെയും ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Bahrain: Intense heat and high humidity expected today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.