മുക്ത എ2 സിനിമാസ് അധികൃതർ ഫിലിപ്പീൻസ് അംബാസഡറുമായി കൂടിക്കാഴ്ചക്കിടെ

സിനിമാ സാംസ്കാരിക സഹകരണം ശക്തമാക്കാൻ മുക്ത എ2 സിനിമാസ്: ഫിലിപ്പീൻസ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

മനാമ: സിനിമാ സാംസ്കാരിക ബന്ധങ്ങൾ ദൃഢമാക്കുന്നതിന്റെയും കമ്മ്യൂണിറ്റി പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായി മുക്ത എ2 സിനിമാസ് ബഹ്‌റൈൻ മാനേജ്‌മെന്റ് പ്രതിനിധികൾ ബഹ്‌റൈനിലെ ഫിലിപ്പീൻസ് അംബാസഡർ ജിനസ് ജെയ്മി റിക്കാർഡോ ഡി. ഗല്ലാഗയുമായി കൂടിക്കാഴ്ച നടത്തി.

പുതുതായി റിലീസ് ചെയ്ത ഫിലിപ്പിനോ ചിത്രമായ ‘ഓൾവേസ് യുവേഴ്സ്, നെവർ മൈൻ’ എന്ന സിനിമയുടെ പ്രീമിയർ ഷോയിലേക്ക് അംബാസഡറെ ക്ഷണിക്കുന്നതിനാണ് ഈ കൂടിക്കാഴ്ച സംഘടിപ്പിച്ചത്. മുക്ത എ2 സിനിമാസ് വൈസ് പ്രസിഡന്റ് പ്രസാദ്, മാർക്കറ്റിംഗ് മാനേജർ ഗുലാം അഹമ്മദ്, ഓപ്പറേഷൻസ് മാനേജർ അസ്ഹർ എന്നിവരടങ്ങിയ സംഘമാണ് അംബാസഡറെ സന്ദർശിച്ചത്.

എല്ലാ പ്രവാസി സമൂഹങ്ങൾക്കും മികച്ച സിനിമാനുഭവവും ഒത്തുചേരലിനുള്ള അന്തരീക്ഷവും ഒരുക്കുകയാണ് മുക്ത എ2 സിനിമാസ് ലക്ഷ്യമിടുന്നത്. ഭാവിയിലും കൂടുതൽ സാംസ്കാരിക വൈവിധ്യമുള്ള പ്രോഗ്രാമുകൾ അവതരിപ്പിക്കുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Tags:    
News Summary - Mukta A2 Cinemas to strengthen cinema-cultural cooperation: Meets with the Ambassador of the Philippines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.