വൻ വിലക്കുറവോടെ ലുലു സേവേഴ്സ് പ്രൊമോഷൻ നവംബർ ഏഴ് വരെ
മനാമ: ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഉപഭോക്താക്കൾക്കായി ‘ലുലു സേവേഴ്സ്’ പ്രൊമോഷൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25ന് ആരംഭിച്ച ഓഫറുകൾ നവംബർ 7 വരെയാണ് ഒരുക്കിയിരിക്കുന്നത്.
അരി, ധാന്യങ്ങൾ, മാംസവിഭവങ്ങൾ, പഴം- പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾക്ക് പുറമെ ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ഗാർഹിക ഉപകരണങ്ങൾ, ഹോം അപ്ലയൻസസ്, ഫാഷൻ ഉൽപ്പന്നങ്ങൾ എന്നിവയ്ക്കും ആകർഷകമായ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ചില തിരഞ്ഞെടുക്കപ്പെട്ട ഉൽപ്പന്നങ്ങൾക്ക് പരിമിതമായ ദിവസങ്ങളിൽ മാത്രമായിരിക്കും ഓഫറുകൾ ലഭ്യമാകുക.
കൂടാതെ ലുലു ‘ഹാപ്പിനസ്’ കാർഡ് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങളും എക്സ്ട്രാ പോയിന്റുകളും സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ലുലുവിന്റെ ബഹ്റൈനിലെ പ്രമുഖ ഔട്ട്ലെറ്റുകളിലെല്ലാം ഈ ആനുകൂല്യങ്ങൾ ലഭ്യമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.