അധികൃതർ പരിശോധനക്കിടെ
മനാമ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റിലെ കമ്യൂണിറ്റി പൊലീസ് ഡിവിഷൻ, വ്യവസായ-വാണിജ്യമന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡിപ്പാർട്മെന്റുമായി സഹകരിച്ച് മുഹറഖ് ഗവർണറേറ്റിലെ നിരവധി വാണിജ്യസ്ഥാപനങ്ങളിൽ സംയുക്ത പരിശോധന നടത്തി. പൊതുസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുകയായിരുന്നു പരിശോധന ലക്ഷ്യം.
ഇത്തരം നടപടികൾ ഉപഭോക്താക്കളെ സംരക്ഷിക്കാനും സുരക്ഷിതമായ ബിസിനസ് അന്തരീക്ഷം നിലനിർത്താനും സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ നിയമപരമായ നടപടിക്രമങ്ങളും പാലിക്കുന്നുണ്ടോയെന്ന് പരിശോധനയിൽ ഉറപ്പാക്കി.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ശക്തമായ സഹകരണത്തിന്റെ പ്രതിഫലനമാണ് ഇത്തരം സംയുക്ത പരിശോധനകളെന്ന് പൊലീസ് ഡയറക്ടറേറ്റ് അറിയിച്ചു. പൊതുസുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഫീൽഡ് പരിശോധനകൾ വർധിപ്പിക്കുന്നതിനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തന്ത്രത്തിന്റെ ഭാഗം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.