മനാമ: സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ച കേസിൽ കുവൈത്ത് സ്വദേശിനിയായ ഒരു ഇൻഫ്ലുവൻസർക്ക് ഒരുവർഷം തടവും പിഴയും വിധിച്ച് അപ്പീൽ കോടതി.ലോവർ ക്രിമിനൽ കോടതി നേരത്തേ നൽകിയ വിധി ശരിവെച്ചുകൊണ്ടാണ് അപ്പീൽ കോടതിയുടെ ഈ നടപടി. 200 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ കണ്ടുകെട്ടാനും ശിക്ഷ കാലാവധി പൂർത്തിയാക്കിയശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും ഉത്തരവിട്ടു.
യുവതി അശ്ലീല പോസുകളിൽ പ്രത്യക്ഷപ്പെട്ടതായും സമൂഹത്തിന്റെ മൂല്യങ്ങൾക്കും പൊതു ധാർമികതക്കും വിരുദ്ധമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതായും പറയുന്നു. ആഭ്യന്തര മന്ത്രാലയം ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റിയിൽനിന്നുള്ള റിപ്പോർട്ടിനെതുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.