യു.പി.പി. സ്കൂള്‍ ചെയര്‍മാനുമായി  ചര്‍ച്ച നടത്തി 

മനാമ: ഇന്ത്യന്‍ സ്കൂളില്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ഫീസ് വര്‍ധന നിര്‍ത്തലാക്കണമെന്നാവശ്യപെട്ട് യു.പി.പി (റഫീഖ് അബ്ദുല്ല വിഭാഗം) നേതാക്കള്‍ സ്കൂള്‍ ഭരണസമിതിയുമായി ചര്‍ച്ച നടത്തി.
കഴിഞ്ഞ ദിവസം യു.പി.പി.ഭാരവാഹികള്‍ ഇതുസംബന്ധിച്ച്  പ്രിന്‍സിപ്പലിനും ചെയര്‍മാനും പരാതി നല്‍കിയിരുന്നു. ഏപ്രില്‍, മേയ്, ജൂണ്‍ മാസത്തിലെ ഫീസ് വര്‍ധന ഒഴിവാക്കണം എന്നതാണ് യു.പി.പി ഉന്നയിച്ച പ്രധാന ആവശ്യം. പുതിയ അധ്യയന വര്‍ഷം മുതല്‍ പുതുക്കിയ ഫീസ് ഏര്‍പ്പെടുത്താനാണ് മന്ത്രാലയത്തിന്‍െറ അനുമതി ലഭിച്ചത് എന്നതിനാല്‍ തീരുമാനം പുന$പരിശോധിക്കാനാവില്ളെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
പുതുക്കിയ ഫീസ് അടക്കാന്‍ പ്രയാസപ്പെടുന്നവര്‍ പ്രിന്‍സിപ്പലുമായി ബന്ധപെട്ടാല്‍ ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് ചെയര്‍മാന്‍ അറിയിച്ചതായി യു.പി.പി.ഭാരവാഹികള്‍ പറഞ്ഞു. ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ഭരണസമിതി അംഗം സജി ആന്‍റണി എന്നിവരുമായി നടന്ന ചര്‍ച്ചയില്‍  യു.പി.പി നേതാക്കളായ റഫീഖ് അബ്ദുല്ല, ചന്ദ്രബോസ്, അജി  ഭാസി  എന്നിവര്‍ പങ്കെടുത്തു.
 
Tags:    
News Summary - infian school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.