സി.ബി.എസ്.ഇ സ്കൂൾ ക്ലസ്റ്റർ ടേബിൾ ടെന്നിസ് ടൂർണമെന്റിൽ ജേതാക്കളായ ഇന്ത്യൻ സ്കൂൾ
വിദ്യാർഥികൾ
മനാമ: വർഷത്തെ സി.ബി.എസ്.ഇ സ്കൂൾ ക്ലസ്റ്റർ ടേബിൾ ടെന്നിസ് ടൂർണമെന്റിൽ ഇന്ത്യൻ സ്കൂൾ മികച്ച വിജയം നേടി.
കടുത്ത മത്സരത്തിൽ ഇന്ത്യൻ സ്കൂൾ അണ്ടർ 14 ആൺകുട്ടികളുടെ ടീം ചാമ്പ്യന്മാരായി. ജോഷ്വ ടെറി (ക്ലാസ് 7), കൃഷ് പരീഖ് (ക്ലാസ് 8), അർജുൻ രാഹുൽ (ക്ലാസ് 8), വാരിദ് അഹമ്മദ് (ക്ലാസ് 7) എന്നിവരടങ്ങുന്ന ടീമാണ് ജേതാക്കളായത്. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, കായിക വകുപ്പ് മേധാവി ശ്രീധർ ശിവ എസ് എന്നിവർ വിജയികൾക്കും പരിശീലകനായ വിജയൻ നായർക്കും ഹൃദയംഗമമായ അഭിനന്ദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.