ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ ‘സേവ് സോയിൽ’ കാമ്പയിനിൽ പങ്കാളികളായപ്പോൾ

ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ 'സേവ് സോയിൽ' കാമ്പയിനിൽ പങ്കെടുത്തു

മനാമ: മണ്ണ് നശീകരണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവൽക്കരിക്കുന്നതി​െന്‍റ ഭാഗമായി സേവ് സോയിൽ മൂവ്മെന്‍റ്​ സെഷൻ ഇന്ത്യൻ സ്‌കൂളിൽ നടന്നു.

ആത്മീയ ആചാര്യനായ സദ്ഗുരു ആരംഭിച്ച സേവ് സോയിൽ മൂവ്മെന്‍റ്​ ലോകമെമ്പാടുമുള്ള പൗരന്മാരെ അവരുടെ രാജ്യങ്ങളിലെ കൃഷിയോഗ്യമായ മണ്ണി​െൻറ നാശം തടയുന്നതിന് വേണ്ടി അണിനിരത്താൻ ലക്ഷ്യമിടുന്നു.

കഴിഞ്ഞ 70 വർഷത്തിനിടെ ഉണ്ടായ മണ്ണ്​ നശീകരണത്തി​െന്‍റ തോത് ഭയാനകമാണ്. അര നൂറ്റാണ്ടിനിടെ മണ്ണിലെ ജൈവാംശത്തി​െന്‍റ അളവ് ഏകദേശം 80 ശതമാനം കുറഞ്ഞു. ഇങ്ങനെ തുടർന്നാൽ ഈ നൂറ്റാണ്ടി​െന്‍റ അവസാനത്തോടെ 80 ശതമാനം പ്രാണികളുടെയും പുഴുക്കളുടെയും ജീവൻ ഇല്ലാതാകുമെന്നാണ് ആശങ്കപ്പെടുന്നത്​. മണ്ണ്​ സംരക്ഷണ ദൗത്യത്തിൽ ഇന്ത്യൻ സ്‌കൂൾ പങ്കാളികളാകുമെന്ന്​ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്‍റണി, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ പറഞ്ഞു.

Tags:    
News Summary - Indian school students take part in the 'Save Soil' campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.