ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിലിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂളിൽ 2025-2026 അധ്യയന വർഷത്തേക്കുള്ള പ്രിഫെക്റ്റ് കൗൺസിലിന്റെ ഔദ്യോഗികമായ സ്ഥാനാരോഹണം സംഘടിപ്പിച്ചു. ജഷൻമാൾ ഓഡിറ്റോറിയത്തിൽനടന്ന സ്ഥാനാരോഹണ ചടങ്ങിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് ദീപം തെളിച്ചു. തദവസരത്തിൽ അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, കോഓഡിനേറ്റർമാർ, ഫാക്കൽറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയഗാനം, വിശുദ്ധ ഖുർആൻ പാരായണം, സ്കൂൾ പ്രാർഥന എന്നിവയോടെയാണ് ചടങ്ങ് ആരംഭിച്ചത്. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. നാലാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ ഉൾക്കൊള്ളുന്ന പ്രിഫെക്റ്റ് കൗൺസിലിനെ വ്യക്തിഗത അഭിമുഖത്തെയും നേതൃഗുണത്തെയും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുത്തത്.
താഴെപ്പറയുന്ന വിദ്യാർഥികൾ അവരുടെ ലെവലുകൾ നയിക്കാൻ നിയമിതരായി:
ഹെഡ് ബോയിയും ഹെഡ് ഗേളും പ്രതിബദ്ധതയോടും സ്ഥിരോത്സാഹത്തോടുംകൂടി തങ്ങളുടെ ചുമതലകൾ നിർവഹിക്കുമെന്ന് പ്രതിജ്ഞയെടുത്തു. സീനിയർ വിഭാഗം വിദ്യാർത്ഥികളായ അഭിജിത്ത് ബിനു, ഇവാന റേച്ചൽ ബിനു, ജലീന ബ്രാവിൻ, മീത് മെഹുൽ എന്നിവർ അവതാരകരായിരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രീഫെക്റ്റുകളെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.