ഇന്ത്യൻ രൂപക്ക് വീണ്ടും ഇടിവ്; നേട്ടമാക്കി പ്രവാസികൾ

മനാമ: ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവുവന്നതോടെ രൂപയുമായുള്ള വിനിമയ നിരക്കിൽ കുതിച്ചു കയറി ബഹ്റൈൻ ദീനാർ. വ്യാഴാഴ്ച രാവിലെത്തെ എക്സ്ചേഞ്ച് റിപ്പോർട്ടു പ്രകാരം ഒരു ദിനാറിന്‍റെ വിനിമയ മൂല്യം 234 രൂപയും പിന്നിട്ട് കുതിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിലും ദീനാർ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നുവെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയർന്ന നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്തിയതിന് പിറകെ ഇന്ത്യൻ രൂപയുടെ ദുർബലാവസഥയിൽ തുടരുകയായിരുന്നു.

ഇതിന് പിറകെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര ചർച്ചകൾ സംബന്ധിച്ച സൂചനയും വിപണിയെ ബാധിച്ചു.വ്യാഴാഴ്ച യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസയോളം ഇടിഞ്ഞു. രൂപയുടെ അടുത്തിടെയുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇതിന് പിറകെ രൂപയുമായുള്ള വിനിമയ നിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു.

ബഹ്റൈൻ, യു.എ.ഇ,സൗദി,ഖത്തർ, ഒമാൻ, കുവൈത്ത് കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഇന്ത്യ-യു.എസ് താരിഫ് പ്രതിസന്ധി നിലനിൽക്കെ ഒരു മാസത്തിനിടെ നാല് രൂപയിലധികം വർധനവാണ് ഇന്ത്യൻ രൂപയുമായുള്ള കുവൈത്ത് ദീനാറിന്റെ വിനിമയ നിരക്കിലുണ്ടായത്.ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിലുണ്ടാകുന്ന ഈ മാറ്റം കാരണം ബഹ്‌റൈനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് ഉയർന്ന മൂല്യം ലഭിക്കുന്നു.ഇത് പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

Tags:    
News Summary - Indian rupee falls again; expatriates profit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-06 04:12 GMT