അംബാസഡറിൽ നിന്ന്​ ഇന്ത്യൻ രാഷ്​ട്രപതി നിയമന രേഖകൾ സ്വീകരിച്ചു 

മനാമ: ഇന്ത്യയിലെ ബഹ്​റൈൻ അംബാസഡർ അബ്​ദുറഹ്​മാൻ മുഹമ്മദ്​ അൽഖൂഉൗദിൽ നിന്നും ഇന്ത്യൻ രാഷ്​ട്രപതി​ രാംനാഥ്​ കോവിന്ദ്​ നിയമന രേഖകൾ സ്വീകരിച്ചു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽഖലീഫ എന്നിവരുടെ ആശംസകൾ ഇന്ത്യൻ രാഷ്​ട്രപതക്ക്​ ​ കൈമാറിയ അദ്ദേഹം 
ആരോഗ്യവൂം​ ​െഎശ്വര്യവും രാഷ്​ട്രപതിക്ക്​​ ആ​ശംസിക്കുകയും ചെയ്​തു. രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫക്കുള്ള രാംനാഥ്​ കോവിന്ദി​​​െൻറ ആശംസകൾ അംബാസഡർക്ക്​ കൈമാറി. ഹമദ്​ രാജാവി​​​െൻറ നേതൃത്വത്തിൽ ബഹ്​റൈന്​ കൂടുതൽ ഉന്നതങ്ങളിലെത്താനും സമാധാനവും സുഭിക്ഷതയും കൈവര​െട്ടയെന്ന്​ ആശംസിക്കുകയും​ ചെയ്​തു. ഇന്ത്യയും ബഹ്​റൈനൂം തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്​തിപ്പെടുത്താനും വിവിധ മേഖലകളിലുള്ള  സഹകരണം​ മെച്ചപ്പെടുത്താനുമുള്ള പ്രവർത്തനങ്ങൾ നിർവഹിക്കാൻ അംബാസഡർക്ക്​ സാധ്യമാവ​െട്ടയെന്നും രാംനാഥ്​ കോവിന്ദ്​ ആശംസിച്ചു. 

Tags:    
News Summary - indian president-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.