മനാമ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ വജ്രജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് 'ഗൾഫ് മാധ്യമം' സംഘടിപ്പിക്കുന്ന 'ഇന്ത്യ@75 ബി ക്വിസ്' ബുധനാഴ്ച തുടങ്ങും. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട പ്രതിദിന ക്വിസ് മത്സരമാണ് ഇത്തവണ സംഘടിപ്പിക്കുന്നത്. ബഹ്റൈനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ നെസ്റ്റോ മുഖ്യ പ്രായോജകരായ ക്വിസ് മത്സരം ആഗസ്റ്റ് 10 മുതൽ സെപ്റ്റംബർ എട്ടുവരെ നീളും. ഓരോ ദിവസവും ഗൾഫ് മാധ്യമം ദിനപത്രത്തിലും വെബ്സൈറ്റിലും പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്.
ശരിയുത്തരം നൽകുന്നവരിൽനിന്ന് തിരഞ്ഞെടുക്കുന്ന നാലു പേർക്ക് ദിവസവും സമ്മാനങ്ങൾ ലഭിക്കും. നെസ്റ്റോ ഹൈപ്പർമാർക്കറ്റ് നൽകുന്ന ഗിഫ്റ്റ് വൗച്ചറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി അസ്ഗറലി പെർഫ്യൂമും മൈജി ഇന്‍റർനാഷണൽ ഗിഫ്റ്റ് വൗച്ചറും മൂന്നാം സമ്മാനമായി കിംസ് ഹെൽത്ത് നൽകുന്ന ഹെൽത്ത് വൗച്ചറും നാലാം സമ്മാനമായി ബ്രിട്ടാനിയ നൽകുന്ന ഗിഫ്റ്റ് ഹാമ്പറും ലഭിക്കും. ഇതിന് പുറമെ, മത്സരത്തിന്റെ അവസാനം രണ്ടു പേർക്ക് മെഗാ സമ്മാനവും ലഭിക്കും. എട്ട് ഇഞ്ച് ഐപാഡ്, 40 ഇഞ്ച് ടി.വി എന്നിവയാണ് മെഗാ സമ്മാനമായി നൽകുന്നത്.
ചോദ്യത്തോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ www.madhyamam.com എന്ന വെബ്സൈറ്റ് സന്ദർശിച്ചോ ഉത്തരം നൽകാവുന്നതാണ്. ബഹ്റൈനിൽ ഉള്ളവർക്കു മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. അൽ നൂർ ഇന്‍റർനാഷണൽ സ്കൂൾ, യൂണിഗ്രാഡ് എജുക്കേഷൻ സെന്‍റർ, മറാസീൽ ട്രേഡിങ് എന്നിവരും മത്സരത്തിൽ പങ്കാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.