Posted On
date_range Updated On
date_range അനധികൃത മത്സ്യബന്ധനം; നാല് ഏഷ്യക്കാർക്ക് ജയിൽ ശിക്ഷയും നാടുകടത്തലും
മനാമ: അനധികൃത മത്സ്യബന്ധനത്തിലേർപ്പെട്ട നാലുപേർക്ക് 10 ദിവസത്തെ ജയിൽ ശിക്ഷയും തുടർന്ന് നാടുകടത്തലും വിധിച്ചു.
പിടിയിലായവർ ഏഷ്യക്കാരാണ്. ഇവർ മത്സ്യബന്ധനത്തിന് ഉപയോഗിച്ച ബനൂഷ് ബോട്ടും ഡ്രിഫ്റ്റ് വലകളും അനധികൃത വിൽപനയിലൂടെ സമ്പാദിച്ച പണവും പിടിച്ചെടുക്കാനും ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു.
245 കിലോ മത്സ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. കോസ്റ്റ് ഗാർഡാണ് ഇവരെ കടലിൽവെച്ച് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.