അജ്മൽ സിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നു

അജ്മൽ സിക്ക് സ്വീകരണം നൽകി

മനാമ: വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ബഹ്‌റൈനിൽ എത്തിച്ചേർന്ന എക്സ് ആൻഡ് വൈ ലേർണിംഗ് സെന്റർ കോ ഫൗണ്ടറും സി.ഇ.ഒ യുമായ അജ്മൽ സിയെ വിസ്‌ഡം ഭാരവാഹികൾ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.

പ്രസിഡന്‍റ് അബ്ദുൽ അസീസ് ടി.പി, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, വൈസ് പ്രസിഡന്‍റ് ഹംസ കെ. ഹമദ്, ഡോ. ഖൈസ് ഹരീദ്, സുഹൈൽ എന്നിവർ സന്നിഹിതരായിരുന്നു. വിദ്യാർഥികൾക്കായി ഇന്ന് വൈകീട്ട് മനാമ കെ.എം.സി.സി ഹാളിൽ നടക്കുന്ന "ടീൻ സ്പേസ്" എന്ന പരിപാടിക്ക് അദ്ദേഹം നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Reception accorded to Ajmal C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.