അവിനാഷ് സുഭാഷ്, അർവാ ഫിർദോസ്, ഗുർപീന്ദർ കൗർ, മുഹമ്മദ് യാസിൻ സജാദ്


ഇഗ്നോ 2026 ജൂൺ പരീക്ഷയിൽ മികച്ച വിജയം നേടി യൂനിഗ്രാഡ് വിദ്യാർഥികൾ

മനാമ: ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി അഥവാ ഇഗ്നോ 2026, ജൂൺ- ജൂലൈ മാസങ്ങളിലായി നടത്തിയ ബി.കോം. ബി.ബി.എ, ബി.എ, ബി.സി.എ ഫൈനൽ ഇയർ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഈ പരീക്ഷയിൽ ബഹ്‌റൈനിലെ ഇഗ്നോയുടെ അംഗീകൃത സെൻറ്റർ ആയ യൂനിഗ്രാഡ് എജുക്കേഷൻ സെൻറ്ററിലെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ച വെച്ചു. അഭിമാനകാരമായ നേട്ടമാണ് പരീക്ഷ എഴുതിയ വിദ്യാർത്ഥികളും, അവരുടെ വിജയത്തിന് വേണ്ട മാർഗനിർദേശങ്ങൾ നൽകിയ അധ്യാപകരും കൈവരിച്ചത്.

ബി.കോം. ബി.ബി.എ, ബി.എ, ബി.സി.എ കോഴ്സ് അവസാന വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അവിനാഷ് സുഭാഷ്, അർവാ ഫിർദോസ്, ഗുർപീന്ദർ കൗർ, മുഹമ്മദ് യാസിൻ സജാദ് എന്നീ വിദ്യാർത്ഥികളെയും, ഓരോ വിഷയത്തിലും ഏറ്റവും ഉയർന്ന മാർക്ക് ലഭിച്ച മറ്റ് വിദ്യാർത്ഥികളായ അലിം ഷാ, മുഹമ്മദ് യാസിർ നസീർ ഹുസൈൻ, ഫദീല ഉമർ ഫാറൂഖ്, സ്നേഹ കുറുപ്പ്, സാറ ഷാ, യഷ്ന ജെസിലി കലാം, ഷെയ്ലൻ ക്രിസ്റ്റിൻ മെൻഡോൺക എന്നിവരെയും യൂനിഗ്രാഡ് മാനേജ്മെൻറ് അഭിനന്ദിക്കുകയും, ഭാവിയിൽ ഇനിയും മികച്ച വിജയങ്ങൾ നേടുവാൻ ആശംസിക്കുകയും ചെയ്തു.

Tags:    
News Summary - Unigrad Students Shine in IGNOU

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.