എൻ.സി.സിയിൽ സന്ദർശനത്തിനെത്തിയ കിരീടാവകാശി
മാധ്യമങ്ങൾ രാജ്യത്തിന്‍റെ കാവലാളുകൾ: ബഹ്റൈൻ കിരീടാവകാശി
മനാമ: രാജ്യത്തെ സേവിക്കുന്നതിലും ജനങ്ങളിൽ അവബോധം വളർത്തുന്നതിലും ദേശീയ ഐക്യവും സാമൂഹിക സൗഹാർദവും ശക്തിപ്പെടുത്തുന്നതിലും മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ പ്രസ്താവിച്ചു. കൃത്യമായ വിവരങ്ങൾ നൽകുന്നതിനും തെറ്റായ പ്രചാരണങ്ങളെ ചെറുക്കുന്നതിനും മാധ്യമ മേഖല മുൻപന്തിയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇൻഫർമേഷൻ മന്ത്രാലയവും നാഷണൽ കമ്മ്യൂണിക്കേഷൻ സെന്ററും (എൻ.സി.സി) സന്ദർശിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇറാനിയൻ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിൽ, പൂർണ പ്രതിബദ്ധതയോടെയും ഉത്തരവാദിത്തത്തോടെയും ചുമതലകൾ നിർവഹിച്ച വാർത്താമാധ്യമങ്ങളെയും മന്ത്രാലയത്തിലെയും എൻ.സി.സിയിലെയും ജീവനക്കാരെയും കിരീടാവകാശി പ്രത്യേകം അഭിനന്ദിച്ചു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ആശംസകളും അഭിനന്ദനങ്ങളും അദ്ദേഹം ജീവനക്കാരെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.